ദാരിദ്ര്യം: സമീപനത്തില്‍ മാറ്റം വേണമെന്നു വത്തിക്കാന്‍

ദാരിദ്ര്യം: സമീപനത്തില്‍ മാറ്റം വേണമെന്നു വത്തിക്കാന്‍

ദാരിദ്ര്യത്തെ നേരിടുന്നതിനുള്ള പരമ്പരാഗതമായ സമീപനരീതികളില്‍ മാറ്റം അനിവാര്യമാണെന്ന് വത്തിക്കാന്‍ സാമൂഹിക ശാസ്ത്ര അക്കാദമിയുടെ യോഗം വിലയിരുത്തി. മുകളില്‍ നിന്നു താഴോട്ടുള്ള ക്ഷേമാധിഷ്ഠിതമായ സമീപനമാണ് ഇക്കാര്യത്തില്‍ 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യം മുതല്‍ 20-ാം നൂറ്റാണ്ടിലുടനീളം നാം സ്വീകരിച്ചത്. ഭക്ഷണവും പാര്‍പ്പിടവും പോലെ വ്യക്തികളുടെ അടി സ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഊ ന്നല്‍ നല്‍കിയത്. എന്നാല്‍ സാമൂഹിക പങ്കാളിത്തവും ഉള്‍ച്ചേര്‍ക്കലും പോലെയുള്ള കാ ര്യങ്ങള്‍ അവഗണിച്ചു. പാര്‍ശ്വവത്കൃതരേ യും ഏറ്റവും ദരിദ്രരേയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കൊണ്ടു വരുന്നതിനു സഹായിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട് – അക്കാദമി പ്രസിഡന്‍റ് മാര്‍ഗരറ്റ് ആര്‍ച്ചര്‍ പറഞ്ഞു.

ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ദരിദ്രരുടെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നില്ലെന്ന് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. അവരുടെ ജീവിതങ്ങളെ നിലനിറുത്താന്‍ സഹായിക്കുക മാത്രമാണ് അതു ചെയ്യുന്നത്. ജീവിതമെന്നാല്‍ വെറും നിലനില്‍പിനേക്കാള്‍ വലുതാണ്. ദരിദ്രരില്‍ ദരിദ്രരെ സഹായിക്കുന്നതെങ്ങനെയെന്നതാണ് ഏറ്റവും സുപ്രധാനമായ വെല്ലുവിളി. തികഞ്ഞ ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു ജനതയെ കാണുമ്പോള്‍ നമ്മളെന്തു ചെയ്യും? അവര്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യും. പണം ദാനം ചെയ്യുക എന്ന ഈ ലളിതമായ മാര്‍ഗം അല്ല പാപ്പ തേടുന്നത്. കാരണം, ഇത് ശാശ്വതമായി ഒരു പ്രശ്നവും പരിഹരിക്കുന്നില്ല – ആര്‍ച്ചര്‍ വിശദീകരിച്ചു. സാമൂഹിക, സാംസ്കാരിക പങ്കാളിത്തത്തിലൂടെ ഒരു പങ്കാളിത്ത സമൂഹം സൃഷ്ടിക്കുക എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു അക്കാദമിയുടെ വാര്‍ഷികയോഗത്തിലെ ചര്‍ച്ചകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org