ദയാഭായിയെക്കുറിച്ച് ചലച്ചിത്രം

ദയാഭായിയെക്കുറിച്ച് ചലച്ചിത്രം

സാമൂഹ്യപ്രവര്‍ത്തകയായ ദയാ ഭായിയെക്കുറിച്ചുള്ള ചലച്ചിത്രം ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 77-കാരിയായ ദയാഭായിയുടെ ജീവിതം സിനിമയാകുമ്പോള്‍ നടിയും മോഡലുമായ ബിഡിദബാദ് ആണ് ദയാഭായിയായി ചിത്രത്തില്‍ വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണം ഏതാണ്ടു പൂര്‍ണമായും മധ്യപ്രദേശിലാണ് നടക്കുന്നത്. മേഴ്സി മാത്യു എന്ന ദയാഭായിയുടെ ജന്മനാടായ കേരളത്തില്‍വച്ചും ഏതാനും രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വെട്ടം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ ശ്രീ വരുണ്‍ ആണ്. മധ്യപ്രദേശിലെ ആദിവാസികളുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും അ വര്‍ക്കൊപ്പം ജീവിക്കുകയും ചെയ്ത ദയാഭായി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയയാണ്. നിരവധി പുരസ്കാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org