ഷിയാ മുസ്ലീങ്ങളുടെ മരണം: അഗാധമായ ദുഃഖമുണ്ടെന്നു മാര്‍പാപ്പ

ഷിയാ മുസ്ലീങ്ങളുടെ മരണം: അഗാധമായ ദുഃഖമുണ്ടെന്നു മാര്‍പാപ്പ
Published on

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ നടത്തിയ ബോംബോക്രമണത്തിന്റെ ഫലമായി മുപ്പതിലേറെ പേര്‍ കൊല്ലപ്പെടാനിടയായതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും ബന്ധുമിത്രാദികളെയും മാര്‍പാപ്പ അനുശോചനം അറിയിച്ചു. ഇറാഖിലെ വത്തിക്കാന്‍ സ്ഥാനപതി വഴിയാണ് മാര്‍പാപ്പയുടെ ടെലഗ്രാം ഇറാഖിലെത്തിയത്. മുസ്ലീം ആഘോഷമായ ബക്രീദിനെ ഒരുങ്ങിക്കൊണ്ടിരുന്ന കുടുംബങ്ങളാണ് അല്‍ വുഹൈലത്ത് മാര്‍ക്കറ്റില്‍ സ്‌ഫോടനത്തിനിരകളായി കൊല്ലപ്പെട്ടത്. സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടിരുന്നു. സുന്നി മുസ്ലീം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഷിയാ മുസ്ലീങ്ങള്‍ക്കെതിരെ ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ ബോംബാക്രമണമാണിത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org