ചൈനയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു

ചൈനയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു

ചൈനയിലെ ലിന്‍ഫെന്‍ നഗരത്തില്‍ ഭരണാധികാരികള്‍ ഒരു ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു. 2009-ല്‍ ഈ പള്ളി നിര്‍മ്മിച്ചതു മുതല്‍ അധികാരികള്‍ ഇതിനെതിരായ നീക്കങ്ങള്‍ നടത്തിയിരുന്നു. അതാണ് ഇപ്പോള്‍ ലക്ഷ്യം കണ്ടത്. വിശ്വാസികള്‍ പള്ളി പൊളിക്കുന്നതു തടയാന്‍ ശ്രമിച്ചുവെങ്കിലും അവരെ നിശബ്ദരാക്കാന്‍ അധികാരികള്‍ക്കായി. ചൈനയില്‍ വളരുന്ന ഒരു അകത്തോലിക്കാസഭയുടെ പള്ളിയാണ് തകര്‍ക്കപ്പെട്ടത്. ചൈനീസ് മതകാര്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന പള്ളികളാണ് ഇപ്പോള്‍ അധികാരികള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്താല്‍ ഉദ്യോഗസ്ഥരുടെ നിരന്തരമായ നിരീക്ഷണത്തിനു വിധേയമാകുകയും സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യുമെന്നതിനാല്‍ അനേകം പ്രൊട്ടസ്റ്റന്‍റ് സഭകള്‍ രജിസ്ട്രേഷനു വിസമ്മതിക്കുന്നുണ്ട്. കത്തോലിക്കാസഭയില്‍ വത്തിക്കാനുമായി ബന്ധത്തില്‍ കഴിയുന്നവരും സര്‍ക്കാരിനു മുമ്പില്‍ കീഴടങ്ങാന്‍ വിമുഖരാണ്. ഇവരെയാണു പീഡിപ്പിക്കുന്നത്. ചൈനയില്‍ അടുത്തയിടെ തകര്‍ക്കപ്പെടുന്ന മൂന്നാമത്തെ പള്ളിയാണ് ഇത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org