അഴിമതിരഹിത സമൂഹ രൂപീകരണത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്ക് ഡെപ്യുട്ടി മേയര്‍

അഴിമതിരഹിത സമൂഹ രൂപീകരണത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്ക് ഡെപ്യുട്ടി മേയര്‍

ഫോട്ടോ അടിക്കുറിപ്പ്: സഹൃദയ എറണാകുളം മേഖലാതല വനിതാദിനാചരണം ഡെപ്യുട്ടി മേയര്‍ കെ. എ. അന്‍സിയ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഷീന സാംസണ്‍, സെലിന്‍ പോള്‍, ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡോ. എ. അനിത, ഡോ. ലിസമ്മ ജോസഫ്, ലിസി ജോര്‍ജ്, പാപ്പച്ചന്‍ തെക്കേക്കര എന്നിവര്‍ സമീപം.

അഴിമതിരഹിതവും സമാധാനപരവുമായ സാമൂഹ്യാന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് കൊച്ചി നഗരസഭാ ഡെപ്യുട്ടി മേയര്‍ കെ.എ. അന്‍സിയ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എറണാകുളം മേഖലാതല വനിതാദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി മേയര്‍. സ്വന്തം ഭവനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കുന്നതുപോലെ നാടിന്റെ ശുചിത്വത്തെക്കുറിച്ചും നാം കരുതലുള്ളവരാകണമെന്നും അവര്‍ ഓര്‍മപ്പെടുത്തി. പരിസ്ഥിതി സംരക്ഷണാര്‍ത്ഥം സഹൃദയ നടപ്പാക്കുന്ന ജീവിത ശൈലി ക്രമീകരണ പദ്ധതിയായ കാര്‍ബണ്‍ ഫാസ്റ്റിംഗിന്റെ ഭാഗമായി എല്ലാവര്‍ക്കും തുണിസഞ്ചികള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു.
പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ വി സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അധ്യക്ഷയായിരുന്നു. സാമ്പത്തികവളര്‍ച്ചയ്‌ക്കൊപ്പം തന്നെ സ്വന്തം കഴിവുകളുടെ വളര്‍ച്ചയും ഓരോ സംരംഭകയും ലക്ഷ്യംവയ്ക്കണമെന്ന് അവര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയ ആശാ പ്രവര്‍ത്തകരെ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സിനിമാതാരം സിജോയ് വര്‍ഗീസ്, ബീന ആന്റണി, തെസ്‌നിഖാന്‍ എന്നിവര്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഗൈനക്കോളജിസ്‌റ് ഡോ. ലിസമ്മ ജോസഫ് വനിതാദിന സന്ദേശം നല്‍കി.
സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, സെലിന്‍ പോള്‍, പാപ്പച്ചന്‍ തെക്കേക്കര, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ലിസി ജോര്‍ജ്, ഷീന സാംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org