നിസ്കോര്‍ട്ടില്‍ ദേശീയമാധ്യമ ശില്‍പശാല

കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഡല്‍ഹിയിലെ വൈശാലിയില്‍ പ്രവര്‍ത്തിക്കുന്ന നിസ്കോര്‍ട്ട് മീഡിയ കോളജിന്‍റെ ആഭിമുഖ്യത്തില്‍ ദേശീയ മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ആധുനിക മാധ്യമ പശ്ചാത്തലം, സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ എന്‍ഡിടിവി സീനിയര്‍ എഡിറ്ററും അവതാരകയുമായ സാറ ജേക്കബ് മുഖ്യാതിഥിയായിരുന്നു. പാനല്‍ ചര്‍ച്ചയില്‍ കാരവാന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്, സ്പീക്ക് ഫോര്‍ ചേഞ്ച് സ്ഥാപക ആര്‍ ജെ സിമ്രാന്‍, കണ്‍ഫ്ളൂന്‍സ് മീഡിയ സ്ഥാപകന്‍ ജോസി ജോസഫ് എന്നിവര്‍ പങ്കെടുത്തു. അവാര്‍ഡുദാന സമ്മേളനത്തില്‍ സ്കൂള്‍ ഓഫ് മോഡേണ്‍ മീഡിയ ഡെറാഡൂണ്‍ സ്ഥാപക ഡീന്‍ കെ ജി സുരേഷ് മുഖ്യാതിഥിയായിരുന്നു. നിസ്കോര്‍ട്ട് ഡയറക്ടര്‍ ജോസ് മുരിക്കന്‍, പ്രിന്‍സിപ്പല്‍ റിതു ദുബെ തിവാരി കണ്‍വീനര്‍ അമല തെരേസ ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org