സ്വന്തമായി കഴിവുള്ളവളാണെന്ന അവബോധം സ്ത്രീകളില്‍ വളര്‍ത്തിയെടുക്കുക  : ജസ്റ്റിസ് മേരി ജോസഫ്

സ്വന്തമായി കഴിവുള്ളവളാണെന്ന അവബോധം സ്ത്രീകളില്‍ വളര്‍ത്തിയെടുക്കുക  : ജസ്റ്റിസ് മേരി ജോസഫ്

ഫോട്ടോക്യാപ്ഷന്‍:  ചാവറ കള്‍ച്ചറല്‍ സെന്റര്‍, സേവ, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോകവനിതാദിനം ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.  പ്രൊഫ. മേരി മെറ്റില്‍ഡ, ശ്രീമതി സുശീല കുര്യച്ചന്‍, ശ്രീമതി പൗളി വത്സന്‍, ഡോ. കൊച്ചുറാണി ജോസഫ്,  അഡ്വ. സന്ധ്യരാജു, പ്രൊഫ. മോനമ്മ കോക്കാട്, ഡോ. അനിത എ.എ. ഫാ. തോമസ് പുതുശ്ശേരി, ഫാ. മാത്യു കിരിയാന്തന്‍, ശ്രീമതി ബീന സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം.

സ്വന്തമായി കഴിവുള്ളവളാണെന്ന അവബോധം സ്ത്രീകളില്‍ വളര്‍ത്തിയെടുത്താല്‍ മാത്രമേ  സമൂഹത്തില്‍ ഉന്നതിയുണ്ടാവൂമെന്ന് ജസ്റ്റിസ് മേരി ജോസഫ് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, സേവ, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോകവനിതാദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ്.  കേരള മൈനോറട്ടീസ് ഡെവലപ്പ്‌മെന്റ് ആന്റ് ഫിനാന്‍സ് ഡയറക്ടര്‍ പ്രൊഫ. മോനമ്മ കൊക്കാട് അധ്യക്ഷ വഹിച്ച ചടങ്ങില്‍ ആതുരശുശ്രൂഷാ രംഗം ഡോ. അനിത എ.എ., അഭിനയരംഗം ശ്രീമതി പൗളി വത്സന്‍, വിദ്യഭ്യാസരംഗം പ്രൊഫ. മേരി മെറ്റില്‍ഡ, സാമൂഹ്യക്ഷേമരംഗം ശ്രീമതി ബീനാ സെബാസ്റ്റ്യന്‍, സാമൂഹ്യവിചാരണ രംഗം   ഡോ. കൊച്ചുറാണി ജോസഫ്, ഭിന്നശേഷി ക്ഷേമരംഗം ശ്രീമതി സുശീല കുര്യച്ചന്‍, നിയമസാന്ത്വന ശുശ്രൂഷാരംഗം അഡ്വ. സന്ധ്യരാജു, ശുചിത്വപരിപാലന രംഗം ശ്രീമതി വിരോണി, ശ്രീമതി അയ്യമ്മ രാജു എന്നിവരെ ജസ്റ്റിസ് മേരി ജോസഫ് ആദരിച്ചു.  മുഖ്യാതിഥികളായ ജസ്റ്റിസ് മേരി ജോസഫ് , പ്രൊഫ. മോനമ്മ കൊക്കാട് എന്നിവര്‍ക്ക് ഫാ. തോമസ് പുതുശ്ശേരി സി. എം. ഐ. ഉപഹാരം സമര്‍പ്പിച്ചു. സേവ സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍ സി. എം. ഐ., ചാവറ മീഡിയ ഹൗസ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ജോണ്‍സണ്‍ സി. എബ്രഹാം, ടിയ മനോജ്, വിനി ലൈജു  എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org