ധന്യന്‍ ജോസഫ് വിതയത്തിലിന്‍റെ ചരമവാര്‍ഷികവും ജന്മദിനവും

ധന്യന്‍ ജോസഫ് വിതയത്തിലിന്‍റെ ചരമവാര്‍ഷികവും ജന്മദിനവും

കൊച്ചി: ധന്യന്‍ ജോസഫ് വിതയത്തിലച്ചന്‍റെ 152-ാം ജന്മദിനാനുസ്മരണവും 53-ാം ചരമവാര്‍ഷികവും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ തീര്‍ത്ഥകേന്ദ്രത്തില്‍ ജൂലൈ 22-ന് ആചരിക്കുന്നു. ഇതിനോടനുബന്ധിച്ചു വിവിധ ദിവസങ്ങളില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഫാ. ബെന്നി ചെറുവത്തൂര്‍, റവ. ഡോ. പോളി പടയാട്ടി, റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. ജോസ് കാവുങ്കല്‍, ഫാ. വിത്സണ്‍ എലുവത്തിങ്കല്‍, ഫാ. ജെയിംസ് അന്തിയുന്തന്‍, റവ. ഡോ. ആന്‍റു ആലപ്പാടന്‍, റവ. ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ഫാ. ജോയി അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. ജൂലൈ 22-ന് ആഘോഷമായ ദിവ്യബലിക്കു ബിഷപ് പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org