സമൂഹത്തിലെ വിവിധ പക്ഷങ്ങള്‍ പരസ്പരം പോരടിക്കുമ്പോള്‍ ധാര്‍മിക മൂല്യങ്ങള്‍ അപ്രസക്തമാകും -സി .രാധാകൃഷ്ണന്‍

സമൂഹത്തിലെ വിവിധ പക്ഷങ്ങള്‍ പരസ്പരം പോരടിക്കുമ്പോള്‍ ധാര്‍മിക മൂല്യങ്ങള്‍ അപ്രസക്തമാകും -സി .രാധാകൃഷ്ണന്‍

കൊച്ചി: മാധ്യമരംഗത്തെ ജീര്‍ണ്ണിപ്പിക്കുന്ന മഹാരോഗത്തെ മറച്ചുവെച്ചു സുന്ദരമാക്കിയതുകൊണ്ടു മാത്രം ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുവാന്‍ നമുക്കാവില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഭാഗീയത ഇല്ലാതായാല്‍ ധാര്‍മികത ഉയരും, നീതി രണ്ടാകരുത്; അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരു പോലെയാകണം. വിഭാഗീയത സമൂഹത്തില്‍ ഇല്ലാതായാലേ നൂറു ശതമാനം സത്യസന്ധത ഉണ്ടാവൂ, മാധ്യമങ്ങളുടെ കാര്യത്തിലും ഇതാണാവസ്ഥ. ബലവാന്‍ അധര്‍മം ചെയ്താല്‍ ദുര്‍ബലനും അത് അനുകരിക്കുകയും സമൂഹമാകെ ജീര്‍ണ്ണിക്കുന്നതിന് ഇത് കാരണമാവുകയും ചെയ്യും. സ്നേഹം എന്ന മൗലിക വികാരം വളര്‍ത്തുക എന്നതാണ് മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടതെന്ന് സി. രാധാകൃഷ്ണന്‍ പറഞ്ഞു.

ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ മാധ്യമങ്ങളും ധാര്‍മികതയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകന്‍ വിനോദ് മാത്യു തുടര്‍ന്നുള്ള ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. ഫാ. റോബി കണ്ണഞ്ചിറ സി.എം.ഐ, അഡ്വ. ഡി.ബി.ബിനു, ഡോ. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org