ധ്യാന കേന്ദ്രം ക്വോറന്‍റൈന്‍ സെന്‍ററാക്കി വിട്ടുനല്‍കി

ചങ്ങനാശ്ശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം ക്വോറന്‍റൈന്‍ സെന്‍ററാക്കി വിട്ടുനല്‍കി. ലോക്ക്ഡൗണ്‍ തീരുമ്പോള്‍ കേരളത്തിനു പുറത്തുനിന്നും എത്തുന്ന പ്രവാസികളെ താമസിപ്പിക്കാനായിട്ടാണ് ഈ കെട്ടിട സമുച്ചയം വിട്ടു നല്‍കുന്നത്. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ താത്പര്യപ്രകാരമാണ് 60 മുറികളുള്ള കെട്ടിടം വിട്ടുനല്‍കിയതെന്ന് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സിറിയക് കോട്ടയില്‍ പറഞ്ഞു. ഒരു മുറിയില്‍ രണ്ടു പേര്‍ക്കു താമസിക്കാനുള്ള സൗകര്യങ്ങളാണുള്ളത്. അടുക്കളയും ഊണുമുറിയും ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളും താമസക്കാര്‍ക്കായി വിട്ടു നല്‍കുമെന്ന് ഫാ. കോട്ടയില്‍ വ്യക്തമാക്കി. ധ്യാന കേന്ദ്രത്തിന്‍റെ താക്കോല്‍ അദ്ദേഹം സബ് കളക്ടര്‍ വിനയ് ഗോയലിനു കൈമാറി. തിരുവല്ല എംഎല്‍എ മാത്യു ടി. തോമസ് സന്നിഹിതനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org