പാലാ രൂപത പൗരസ്ത്യ സുറിയാനി പഠനകേന്ദ്രം ആരംഭിച്ചു

പാലാ: പാലാ രൂപതയുടെ നേതൃത്വത്തില്‍ പൗരസ്ത്യ സുറിയാനി ഭാഷാ പഠനകേന്ദ്രത്തിന് ആരംഭമായി. ബേസ്‌ഹേ കംസാദ്‌സു റ് യായാ മദ്‌ന്ഹായാ എന്ന സുറിയാനിപേരില്‍ അറിയപ്പെടുന്ന House of Wisdom of the East Syriac Studies എന്ന അറമായ സു റിയാനി പഠനപ്രോഗ്രാമിന്റെ ഉദ്ഘാടനം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. സുറിയാനി ഭാഷയുടെയും യഹൂദ പാരമ്പര്യങ്ങളുടെയും പ്രാധാന്യം, ഭാരതത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിന് നേതൃത്വം നല്‍കിയ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന വിവിധ സുറിയാനി സഭകളുടെ ചരിത്രം, ഭാഷാ പഠനം, പുരാതന സുറിയാ നി സാഹിത്യ കൃതികള്‍, സുറിയാ നി സഭാ പിതാക്കന്മാരുടെയും പ ണ്ഡിതരുടെയും സംഭാവനകള്‍, ഭാരതത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെയിടയിലും ഭാരതത്തിലും പൗരസ്ത്യ സുറിയാനി ഭാഷയുടെ വിവിധതരത്തിലുള്ള ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠന പരമ്പരയുടെ ഓണ്‍ലൈന്‍ പ്രക്ഷേപണവും ഇതോടുകൂടി ആരംഭിച്ചു. ലോകത്തിലെ തന്നെ പുരാതന പൈതൃകങ്ങളില്‍ പ്രാമുഖ്യമുള്ള ഈ ഭാഷയും ആത്മീയതയും മനസ്സിലാക്കി ഭാരതത്തിന്റെ മതേതര സ്വഭാവത്തെ ലോകത്തിലെ തന്നെ മികച്ച ഒരു മാതൃകയാക്കി നിലനിറുത്താന്‍ എല്ലാ സുറിയാനി സഭകളിലെയും അംഗങ്ങള്‍ക്കും മറ്റു ക്രൈസ്തവ വിശ്വാസികള്‍ക്കും ലോകത്തിലുള്ള എല്ലാ മതസ്ഥര്‍ക്കും സാധിക്കട്ടെ എന്ന് ബിഷപ് കല്ലറങ്ങാട്ട് ആശംസിച്ചു.

രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്നിഹിതനായിരുന്നു. പഠന പ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററായി ഫാ. ജോണ്‍ കണ്ണന്താനത്തെയും ചെയര്‍മാനായി ഫാ. മാത്യു കുറ്റിയാനിക്കലിനെയും സെക്രട്ടറിയായി ഫാ. സിറില്‍ തയ്യിലിനെയും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. സെബാസ്റ്റ്യന്‍ അടപ്പശ്ശേരി, സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ജോസഫ് കു റ്റിയാങ്കല്‍, ജോസഫ് പള്ളയ്ക്കല്‍, അഗസ്റ്റിന്‍ കണ്ടത്തില്‍ കുടിലില്‍, ജോസഫ് കിഴക്കേകുറ്റ്, ജോയല്‍ പണ്ടാരപറമ്പില്‍, തോമസ് ഓലയത്തില്‍ തുടങ്ങിയ അച്ചന്മാര്‍ പ്രോഗ്രാമിന്റെ വിവിധ മേഖലകള്‍ക്ക് നേതൃത്വം നല്‍കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org