ദിവ്യകാരുണ്യവുമായി രക്ഷപ്പെട്ട വൈദികാര്‍ത്ഥി വൈദികനായി ജന്മനാട്ടിലേയ്ക്ക്

ദിവ്യകാരുണ്യവുമായി രക്ഷപ്പെട്ട വൈദികാര്‍ത്ഥി വൈദികനായി ജന്മനാട്ടിലേയ്ക്ക്

ഇറാഖിലെ കരാമലേഷ് ഗ്രാമം ഉടന്‍ ഐസിസ് തീവ്രവാദികള്‍ കീഴ്പ്പെടുത്തുമെന്നറിഞ്ഞാണ് 2014 ല്‍ വൈദികവിദ്യാര്‍ത്ഥിയായിരുന്ന മാര്‍ട്ടിന്‍ ബാനി സെമിനാരിയില്‍ നിന്ന് അവിടെയെത്തിയത്. തീവ്രവാദികള്‍ പള്ളിയാക്രമിച്ച് ദിവ്യകാരുണ്യത്തെ അധിക്ഷേപിക്കുമെന്നറിയാവുന്നതിനാല്‍ ദിവ്യകാരുണ്യവുമായി അന്നത്തെ വികാരിക്കൊപ്പം ബാനി ഗ്രാമം വിട്ടു. ഗ്രാമം വിട്ടു പോയ അവസാനത്തെ ആളുകളായിരുന്നു അവര്‍. ബാനിയുടെ കുടുംബം പിന്നീട് അമേരിക്കയിലേയ്ക്കു കുടിയേറിയെങ്കിലും ബാനി കുര്‍ദിസ്ഥാനിലെ എര്‍ബിലില്‍ തുടരുകയും സെമിനാരി പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷം പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ നിനവേ പ്രദേശം ഐസിസ് തീവ്രവാദികളുടെ പിടിയില്‍ നിന്നു മോചിപ്പിച്ചു. അതോടെ ബാനിയും അവിടേയ്ക്കു മടങ്ങിചെല്ലുകയാണ്. ഇറാഖില്‍ നിന്നു ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനാണ് തീവ്രവാദികള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അവിടെത്തന്നെ അവശേഷിക്കുന്ന ക്രൈസ്തവര്‍ക്കായി സേവനം ചെയ്യുകയും അപ്രകാരം ഇറാഖിലെ ക്രൈസ്തവചരിത്രത്തെ സംരക്ഷിക്കുകയുമാണു തന്‍റെ ലക്ഷ്യമെന്നും ഫാ. ബാനി പറയുന്നു. നിനവേയില്‍ ഐസിസ് നശിപ്പിച്ച 13,000 ക്രൈസ്തവഭവനങ്ങള്‍ പുനഃനിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ് എസിഎന്‍ എന്ന അന്താരാഷ്ട്ര കത്തോലിക്കാ സേവന സംഘടന.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org