ഹാഗിയ സോഫിയ മ്യൂസിയം മോസ്‌കാക്കി മാറ്റരുത് : കെസിബിസി

Published on

കൊച്ചി: ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം മോസ്‌കാക്കി മാറ്റാനുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ തീരുമാനം അപലപനീയമെന്ന് കെസിബിസി. തുര്‍ക്കിയിലെ പരമോ ന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ആണ് 1934-ലെ കാബിനറ്റ് തീരുമാനത്തിനു നിയമസാധുത ഇല്ലെന്നു വിധിക്കുകയും ഹാഗിയ സോഫിയായുടെ മ്യൂസിയം പദവി എടുത്തു കളയുകയും ചെയ്തത്. ആഗോളതലത്തില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക മതതീവ്രവാദത്തിന് വലിയ ഉദാഹരണമാണ് ഈ തീരുമാനം. മതത്തിന്റെ പേരില്‍ വോട്ടു തേടാനും അസഹിഷ് ണുത വളര്‍ത്തുവാനും മതതീവ്രവാദ ചിന്തകള്‍ പ്രോത്സാഹിപ്പിക്കു വാനുമേ ഈ നീക്കം സഹായിക്കുകയുള്ളൂ. മതതീവ്രവാദത്തിന്റെ ഭാഗമായി ഇന്ന് ചരിത്രങ്ങള്‍ മാറ്റി എഴുതപ്പെടുകയാണ്. ദൈവമഹത്വത്തിനും മനുഷ്യസാഹോദര്യത്തിനുംവേണ്ടി നിലകൊള്ളുന്ന കത്തോലിക്കാസഭയ്ക്കും മതേതരത്വത്തെ ഉയര്‍ന്ന മൂല്യമായി കരുതുന്ന പൊതുസമൂഹത്തിനും ഈ നടപടി ഏറെ വേദനാജനകമാണ്. ക്രൈസ്തവികതയ്ക്കു നേരെയുള്ള ഈ കടന്നുകയറ്റത്തില്‍ കെസിബിസി ഐക്യജാഗ്രതാകമ്മീഷന്‍ ശക്തമായി പ്രതിഷേധിച്ചു.

കോസ്റ്റാന്റിനോപ്പിള്‍ കേന്ദ്രമാക്കിയ കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമന്‍ ആണ് 537-ല്‍ ഹാഗിയ സോഫിയ കത്തീഡ്രല്‍ പണികഴിപ്പിച്ചത്. കോസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്റെ സ്ഥാനിക ദേവാല യമായിരുന്നു ഈ കത്തീഡ്രല്‍. 1453-ല്‍ കോസ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ഓട്ടോമന്‍ തുര്‍ക്കികള്‍ കത്തീഡ്രലിനെ മോസ്‌ക് ആക്കി. പിന്നീട് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അധികാരത്തില്‍ വന്ന മുസ്തഫ കമാല്‍ പാഷ തന്റെ മതേതരനയത്തിന്റെ വലിയ അടയാളമായി 1935-ല്‍ ഇതിനെ മ്യൂസിയം ആക്കി. ബൈസന്റൈന്‍ ശില്‍പകലാ ശൈലിയുടെ ഉദാത്ത മാതൃകയായി നിലകൊള്ളുന്ന ഹാഗിയ സോഫിയ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. യുനെസ്‌കോയുടെയും ഓര്‍ത്തഡോക്‌സ് സഭയുടെയും ശക്തമായ എതിര്‍പ്പു മറികടന്നാണ് ഈ തീരുമാനം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org