Latest News
|^| Home -> Kerala -> ചികിത്സയേക്കാള്‍ പ്രധാനം ഡോക്ടറുടെ മനോഭാവം: മന്ത്രി സി. രവീന്ദ്രനാഥ്

ചികിത്സയേക്കാള്‍ പ്രധാനം ഡോക്ടറുടെ മനോഭാവം: മന്ത്രി സി. രവീന്ദ്രനാഥ്

Sathyadeepam

തൃശൂര്‍: നിസ്വാര്‍ത്ഥ സേവനം വഴി മനുഷ്യമനസ്സുകളില്‍ സ്ഥാനമുറപ്പിക്കുന്നതാണ് ഏറ്റവും വിലയുള്ള അവാര്‍ഡ് എന്നു വിദ്യാഭ്യാസവകുപ്പു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇതാണ് ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വളര്‍ത്തുന്നത്. ഡോക്ടറുടെ ചികിത്സയേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണു രോഗിയോടുള്ള മനോഭാവം. ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷനാസ്പത്രിയില്‍ സേവനത്തിന്‍റെ ജൂബിലി ആഘോഷിക്കുന്ന ഡോക്ടര്‍മാരായ വര്‍ഗീസ് പഞ്ഞിക്കാരന്‍, പോള്‍ ചക്കാലയ്ക്കല്‍, രാജേന്ദ്രപ്രസാദ് എന്നിവര്‍ക്കു നല്കിയ ‘ആദരണീയം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിന്‍റെ ആന്തരികാവസ്ഥ കണ്ടു വിലയിരുത്തുന്ന ‘എക്സ്റേ’ യന്ത്രങ്ങളാണു പൊതുജനത്തിന്‍റെ കണ്ണുകള്‍ എന്നും മന്ത്രി ഡോക്ടര്‍മാരെ ഓര്‍മ്മിപ്പിച്ചു. ജൂബിലേറിയന്മാരെ മന്ത്രി പൊന്നാട അണിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഉദയന്‍ തോട്ടപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഡോ. വിജയന്‍ നായര്‍, ഡോ. സഞ്ജീവ് ആലപ്പാട്ട്, ഫാ. സണ്‍ജയ് തൈക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*