വൈദികനെക്കുറിച്ചുള്ള ഡോക്കുമെന്‍ററിക്ക് രാജ്യാന്തര പുരസ്ക്കാരം

മയക്കുമരുന്നിന് അടിമകളാകുന്നവരെ പരിചരിക്കുകയും മയക്കു മരുന്നിനെതിരെ പൊരുതുകയും ചെയ്യുന്ന ഫാ. ജോസഫ് പെരേരയുടെ യോഗ സെന്‍ററിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഡോക്കു മെന്‍ററിക്ക് ജയ്പൂര്‍ അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. ബ്രിട്ടീഷ് ചലച്ചിത്രകാരി ഫിലിപ്പിയ ഫ്രിസ്ബിയാണ് ഡോക്കുമെന്‍ററി ചിത്രീകരിച്ചിരിക്കുന്നത്.

രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പ് ഫാ. പെരേര മുംബൈയില്‍ തുടങ്ങിയ കൃപ സെന്‍ററിനെ ആസ്പദമാക്കിയാണ് ഡോക്കുമെന്‍ററി നിര്‍മ്മിച്ചിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളാകുന്ന തെരുവു കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമാണ് കൃപ സെന്‍റര്‍ ഏറ്റെടുത്തിരിക്കുന്നത്. 65 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്കുമെന്‍ററി 4 തെരുവു കുട്ടികളുടെ കഥ പറയുന്നു. എപ്രകാരമാണ് കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുന്നതെന്ന് വിശദീകരിക്കുന്ന ചിത്രത്തില്‍ കൃപ സെന്‍ററിലൂടെ അവര്‍ വിദ്യാഭ്യാസം സിദ്ധിച്ചു തെരുവില്‍ നിന്നു സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കും ജീവിതത്തിന്‍റെ പ്രത്യാശയിലേക്കും പ്രവേശിക്കുന്നതും അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org