ഡോണ്‍ബോസ്കോ ആശുപത്രിയുടെ രജതജൂബിലി ഉദ്ഘാടനം

ഡോണ്‍ബോസ്കോ ആശുപത്രിയുടെ രജതജൂബിലി ഉദ്ഘാടനം

പറവൂര്‍: ആരോഗ്യ ശുശ്രൂഷാരംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഡോണ്‍ ബോസ്കോ ആശുപത്രിയുടെ ഒരു വര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങള്‍ തുടങ്ങി. പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു ആശുപത്രി ട്രസ്റ്റ് മെമ്പര്‍ അഡ്വ. റാഫേല്‍ ആന്‍റണി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പൗലോസ് മത്തായി, ഡയറക്ടര്‍ ഫാ. സാജു കണിച്ചുകുന്നത്ത്, ജോ. ഡയറക്ടര്‍ ഫാ. റോക്കി റോബി കളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആശുപത്രിയുടെ ആരോഗ്യ സുരക്ഷാപദ്ധതിയായ ഹീലിന്‍റെ എട്ടാമത് ഘട്ടത്തിന്‍റെ ബ്രോഷര്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യേശുദാസ് പറപ്പിള്ളി, ഡോ. പി.സി. സുനീതിക്കു നല്കി പ്രകാശനം ചെയ്തു. രജതജൂബിലി ലോഗോയുടെ പ്രകാശനം ഡോ. എന്‍.എസ്. രഞ്ജിത് അനില്‍ കുന്നത്തൂരിന് നല്കി നിര്‍വഹിച്ചു. ആശുപത്രി വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും മികച്ച ജീവനക്കാരിയായി തിരഞ്ഞെടുത്ത ജില്‍ ജില്‍ ബൈജുവിനും ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, ഡയറക്ടര്‍ ഫാ. സാജു കണിച്ചുകുന്നത്ത്, അസ്സോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷാജു കുന്നത്തൂര്‍, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സ്നേഹ ലോറന്‍സ് എന്നിവര്‍ സമ്മാനങ്ങള്‍ നല്കി. വാര്‍ഷികത്തോടനുബന്ധിച്ച് ആശുപത്രി ചാപ്പലില്‍ മുന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാടശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

ജൂബിലിയോടനുബന്ധി ച്ചു വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. നീല്‍ – ഇന്‍ഷൂറന്‍സ് പദ്ധതി വിപുലീകരണം, ആശ്വാസ് സൗജന്യ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കല്‍, സര്‍ക്കാരിന്‍റെ ചികിത്സാപദ്ധതികള്‍ നടപ്പിലാക്കല്‍, മാസംതോറും സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് എന്നിവയും നടത്തും. ആധുനിക സൗകര്യങ്ങളോടെ സുസജ്ജമാക്കുന്ന അത്യാഹിത വിഭാഗം, ഏറ്റവും ആധുനിക രീതിയിലുള്ള ലാബുകള്‍, ഫിസിയോ തെറാപ്പി യൂണിറ്റ്, പുതിയ ഡീലക്സ് വാര്‍ഡ്, ആധുനിക സംവിധാനങ്ങളുള്ള മലിനജല ശുദ്ധീകരണ പ്ലാന്‍റ്, സോളാര്‍ വൈദ്യുതി പദ്ധതി, ജീവനക്കാരനു ഭവനനിര്‍മാണം എന്നിവയും നടപ്പിലാക്കും. ഈ വര്‍ഷം ഒരു കോടി 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ചികിത്സാപദ്ധതികളും രണ്ടര കോടി ചെലവില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളുടെ നവീകരണവും നടത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org