വിദ്യാര്‍ത്ഥികളുടെ പൗരബോധം തളര്‍ത്തരുത്: കെസിബിസി

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഇന്നു നടന്നുവരുന്ന ആസൂത്രിതമായ ക്യാംപെയ്‌നുകള്‍ കൗമാരപ്രായം മുതലുള്ള കുട്ടികളുടെ ദേശീയതാബോധത്തെയും പൗരബോധത്തെയും തന്നെ നിഷേധാത്മകമായി സ്വാധീനിക്കുന്നുണ്ടെന്നും ഈ കാലഘട്ടത്തില്‍ പക്വമായ അവബോധം കുട്ടികള്‍ക്ക് നല്‍കേണ്ട ബാധ്യത എഡ്യുക്കേഷണല്‍ ബോര്‍ഡുകള്‍ക്കുണ്ടെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ അടിസ്ഥാനപരമായി ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ട നാമമാത്രമായ പാഠ്യഭാഗങ്ങള്‍ കൂടി സിലബസില്‍ നിന്ന് ഒഴിവാക്കാനുള്ള സിബിഎസ്ഇ തീരുമാനം ഞെട്ടിപ്പിക്കുന്നതാണ്.

കോവിഡ്-19 പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് താരതമ്യേന അപ്രധാനമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വിലയിരുത്തിയ ചില വിഷയങ്ങള്‍ 9 മുതല്‍ പന്ത്ര ണ്ട് വരെയുള്ള ക്ലാസുകളുടെ വിവിധ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അതില്‍, സാമൂഹ്യശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, എക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍നിന്ന് തന്ത്രപ്രധാനമായ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത് ദുരുദ്ദേശ്യപരമാണ് എ ന്ന് പറയാതിരിക്കാനാവില്ല. പൗരത്വം, ദേശീയത, ഇന്ത്യയുടെ ഭരണഘടന, ജനാധിപത്യവും അതിന്റെ വൈവിധ്യങ്ങളും, മതേതരത്വം, ജനാധിപത്യ അവകാശങ്ങള്‍, ജനകീയ പോരാട്ടങ്ങളും മുന്നേറ്റങ്ങളും തുടങ്ങിയ വിഷയങ്ങള്‍ നീക്കം ചെയ്യുന്നത് ഒരു തലമുറയുടെ പ ക്വമായ ജനാധിപത്യ ബോധത്തെ ഇല്ലാതാക്കാന്‍ കൂടിയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org