ദളിത് ക്രൈസ്തവര്‍ക്കുള്ള വിദ്യാഭ്യാസ സഹായം അട്ടിമറിക്കരുത്: കെസിബിസി

Published on

കൊച്ചി: ദളിത് ക്രൈസ്തവ (പരിവര്‍ത്തിത ക്രൈസ്തവര്‍) വിദ്യാര്‍ത്ഥികള്‍ക്കുള്ള നാമമാത്രമായ വിദ്യാഭ്യാസ സഹായം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കെസിബിസി SC/ST കമ്മീഷന്‍ ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവര്‍ തങ്ങളുടെ സഹോദരന്മാരായ പട്ടിക ജാതി-പട്ടികവര്‍ഗ്ഗക്കാരെപ്പോലെതന്നെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-തൊഴില്‍പരമായി വളരെ പിന്നോക്കമാണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ചിട്ടുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദളിത് ക്രൈസ്തവര്‍ക്ക് ഒ.ഇ.സി. പദവി നല്‍കിയിട്ടുള്ളത് ദീര്‍ഘകാലത്തെ ദളിത് ക്രൈസ്തവരുടെ സമരത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും നിവേദനത്തിന്റെയും ഫലമായി ലഭിച്ചിട്ടുള്ളതുമാണ് ഒ.ഇ.സി. പദവി. സൂചനാകത്തില്‍ മറ്റര്‍ഹ വിദ്യാര്‍ത്ഥിക ളുടെ എസ്.എസ്.എല്‍.സി ബുക്കിലെ ജാതിക്കോളത്തില്‍ ഒ.ബി.സി. എന്നു മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ എന്ന ജോയിന്റ് കമ്മീഷണറുടെ കത്ത് എല്ലാ വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍മാര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും, ഉപജില്ലാ ഓഫീസര്‍മാര്‍ നല്‍കിയിരിക്കുന്നു.

സംവരണത്തിന്റെ മാനദണ്ഡം ജാതിയാണ്, ഒ.ബി.സി. എന്നത് ജാതിയല്ല, ദളിത് ക്രൈസ്തവവിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ ജാതിക്കോളത്തില്‍ അവരുടെ ജാതി ചേര്‍ത്താണ് എഴുതുന്നത്. ജാതിക്കോളത്തില്‍ ഒ.ബി.സി. മാത്രമേ ചേര്‍ക്കാവൂ എന്ന് നിഷ്‌ക്കര്‍ഷിക്കുന്നത് നിലവിലുള്ളതും, ഭാവിയിലേ ക്കുള്ളതുമായ പഠന, ഉദ്യോഗ, സര്‍ക്കാര്‍ അവകാശങ്ങള്‍ക്ക് സര്‍ ക്കാര്‍ അധികാരികളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസ്സമുണ്ടാകും. അതിനാല്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ ജാതിക്കോളത്തില്‍ നിലവിലുള്ളതുപോലെതന്നെ ജാതിപ്പേര് ചേര്‍ക്കുന്നതിന് നിര്‍ദ്ദേശം നല്‍കാന്‍ നടപടി കൈക്കൊള്ളണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജേക്കബ് മുരിക്കന്‍, വൈസ് ചെയര്‍മാന്‍മാരായ സെല്‍വിസിറ്റര്‍ പൊന്നുമുത്തന്‍, ബിഷപ് തിയോഡേഷ്യസ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org