പുരോഹിതരും സന്യസ്തരും ഇരട്ടജീവിതം നയിക്കരുത് -മാര്‍പാപ്പ

ധാര്‍മ്മികതയുടെ സാക്ഷ്യത്തില്‍ സ്ഥിരതയോടെ നിലകൊള്ളുകയും സ്വന്തം ദുര്‍വാസനകള്‍ക്കെതിരായ പോരാട്ടം നിരന്തരമായി നടത്തുകയും വേണമെന്നു പുരോഹിതരോടും സന്യസ്തരോടും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ദൈവജനത്തിനു വേണ്ടി ഒന്നും സ്വന്തം ഭവനത്തില്‍ മറ്റൊന്നും എന്ന രീതിയില്‍ ഇരട്ട ധാര്‍മ്മികത ജീവിക്കാനാവില്ലെന്നു പാപ്പ ഓര്‍മ്മപ്പെടുത്തി. ഇറ്റലിയിലെ സിസിലിയിലേക്കു നടത്തിയ സന്ദര്‍ശനത്തിനിടെ വൈദികരോടും സന്യസ്തരോടും സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ജനം വൈദികരിലും സന്യസ്തരിലും തേടുന്നത് ലാളിത്യമാണ്. വൈദികര്‍ക്കു വീഴ്ചയുണ്ടാകുന്നതു കാണുമ്പോള്‍ ജനം സ്തബ്ധരാകുന്നു. ലൗകികരായ വൈദികരാണ് ജനത്തിന് ഉതപ്പാകുന്നത്. ഒരു അജപാലകനേക്കാള്‍ ഉദ്യോഗസ്ഥനായ പുരോഹിതനും ജനങ്ങള്‍ക്ക് ഉതപ്പാണ്. ഇതു നിങ്ങള്‍ ഹൃദയത്തില്‍ ഉറപ്പിക്കണം. അജപാലകരാണ്, ഉദ്യോഗസ്ഥരല്ല! – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org