ഡോ. ബാബു പോള്‍ ജീവിതം നാടിന്‍റെ നന്മയ്ക്ക് സമര്‍പ്പിച്ച അതുല്യ പ്രതിഭ: മുഖ്യമന്ത്രി

ഡോ. ബാബു പോള്‍ ജീവിതം നാടിന്‍റെ നന്മയ്ക്ക് സമര്‍പ്പിച്ച അതുല്യ പ്രതിഭ: മുഖ്യമന്ത്രി

Published on

തിരുവനന്തപുരം: നാടിന്‍റെയും നാട്ടുകാരുടെയും നന്മയ്ക്കായി സമര്‍പ്പിച്ച ജീവിതമായിരുന്നു ഡോ. ഡി. ബാബു പോളിന്‍റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പുന്നന്‍ റോഡ് സെന്‍റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഡോ. ഡി. ബാബു പോള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണരംഗത്തും സാഹിത്യരംഗത്തും ഒരുപോലെ ശോഭിക്കുവാന്‍ ഡോ. ബാബു പോളിന് കഴിഞ്ഞു. ഔദ്യോഗിക ജീവിതം സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാക്കുവാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഐഎഎസുകാര്‍ക്കും പുതുതായി ഐഎഎസില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതൃകയായ ഔദ്യോഗിക ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്.

വിവിധ മേഖലകളിലെ നൈപുണ്യത്താല്‍ വ്യത്യസ്തനായിരുന്ന ഡോ. ബാബു പോള്‍ എല്ലാ സഭാവി ഭാഗങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നുവെന്നും എല്ലാ തലങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും അദ്ദേഹം മാതൃകയാണെന്നും അനുസ്മരണ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച മാര്‍ത്തോമ്മാ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ് പറഞ്ഞു. എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി സി. പി. നായര്‍, യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്‍റ് മുന്‍ പ്രസിഡന്‍റ് ഷെവലിയാര്‍ ഡോ. കോശി എം. ജോര്‍ജ്, കത്തീഡ്രല്‍ വികാരി ഫാ. സഖറിയ കളരിക്കാട്, ട്രസ്റ്റി രാജന്‍ പി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org