റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ ജൂബിലി

റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ ജൂബിലി

Published on

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍, പബ്ലിക് അഫയേഴ്സ് വിഭാഗം എന്നിവയുടെ സെക്രട്ടറിയും വിദ്യാഭ്യാസ വിചക്ഷണനുമായ റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്‍റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷം ചങ്ങനാശേരി അതിരൂപതയിലെ ആലപ്പുഴ തത്തംപള്ളി സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍ കൃതജ്ഞതാബലിയോടെ നട ന്നു.

1967 ഡിസംബര്‍ 18-നായിരുന്നു പൗരോഹിത്യസ്വീകരണം. ചങ്ങനാശേരി എസ് ബി കോളജ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ്, ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍റെ (അയാഷേ) കേരളത്തില്‍നിന്നുള്ള ആദ്യത്തെ പ്രസിഡന്‍റ്, ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി, കെസിബിസി എഡ്യൂക്കേഷന്‍ സെക്രട്ടറി, യുഎസിലെ ഇന്ത്യാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക, ഫ്ളോറിഡ സെന്‍റ് തോമസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പ്രഫസര്‍, ഷിക്കാഗോ രൂപതയുടെ പ്രഥമ വികാരി ജനറാള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്ബി കോളജിന്‍റെ പുരോഗതിയില്‍ റവ. ഡോ. മഠത്തിപ്പറമ്പില്‍ നിര്‍ണായക സംഭാവനകള്‍ നല്കിയിട്ടുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org