ഡോ. ജോര്‍ജ് തയ്യിലിന് ഫെലോഷിപ്പ്

ഡോ. ജോര്‍ജ് തയ്യിലിന് ഫെലോഷിപ്പ്

കൊച്ചി: എഡിന്‍ബറോയിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്‍റെ പരമോന്നത ബഹുമതിയായ ഫെലോഷിപ്പിന് (എഫ്ആര്‍ സിപി) ഡോ. ജോര്‍ജ് തയ്യില്‍ അര്‍ഹനായി. നവംബര്‍ 8-ാം തീയതി എഡിന്‍ ബറോയില്‍ വച്ച് നടക്കുന്ന ബിരുദദാനസമ്മേളനത്തില്‍ വച്ച് ഈ ഔദ്യോഗിക ബഹുമതി ഡോ. തയ്യിലിന് സമ്മാനിക്കും.

ഡോ. ജോര്‍ജ് തയ്യില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം മ്യൂണിക് യൂണിവേഴ്സിറ്റിയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. ഓസ്ട്രിയായിലെ നാഷണല്‍ ബോര്‍ഡില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഫെലോഷിപ്പ്. ജര്‍മ്മന്‍ ഹാര്‍ട്ട് സെന്‍ററില്‍ സേവനമനുഷ്ഠിച്ചു. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെയും യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെയും ഫെലോഷിപ്പ്. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗത്തിന്‍റെ സ്ഥാപകതലവന്‍. ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും', 'ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം', 'സ്ത്രീകളും ഹൃദ്രോഗവും', 'ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും' തുടങ്ങി ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗ്ലോബല്‍ എക്സലന്‍സി അവാര്‍ഡ്', കെസിബിസി അവാര്‍ഡ്', മുഖ്യമന്ത്രിയില്‍ നിന്നുളള 'ആരോഗ്യരത്ന അവാര്‍ഡ്', 'സര്‍വോദയം കുര്യന്‍ അവാര്‍ഡ്', 'ഗുഡ്നസ് ടിവി അവാര്‍ഡ്' തുടങ്ങി മികച്ച ഡോക്ടര്‍ക്കും ഗ്രന്ഥകാരനുമുള്ള ഒമ്പത് പുരസ്കാരങ്ങള്‍ ലഭിച്ചു. ഹൃദ്രോഗവിദഗ്ധരുടെ ദേശീയ സംഘടനയായ 'ഇന്ത്യന്‍ അ ക്കാഡമി ഓഫ് എക്കോകാര്‍ ഡിയോഗ്രാഫി'യുടെ സംസ്ഥാന പ്രസിഡന്‍റാണ്. പത്ര മാസികകളില്‍ കോളമിസ്റ്റും ടി.വി. പ്രഭാഷകനുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org