വിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളണം: ഡോ. ടി.പി. ശ്രീനിവാസന്‍

വിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളണം: ഡോ. ടി.പി. ശ്രീനിവാസന്‍

തൃശൂര്‍: വിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനു ള്ള കഴിവാണ് ഇന്നത്തെ കാലഘട്ടത്തിന്‍റെ അനിവാര്യതയെന്നു ഡോ. ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. സെന്‍റ് തോമസ് കോളജിലെ ഉന്നത വിദ്യാഭ്യാസം സംബന്ധി ച്ച ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണരംഗത്തുള്ളവര്‍ അതിനാവശ്യമായ പശ്ചാത്തലമൊരുക്കണമെന്നും ദീര്‍ഘവീക്ഷണത്തോടെ ഈ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയും കോളജിന്‍റെ മുഖ്യ രക്ഷാധികാരിയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ മാര്‍ റാഫേല്‍ തട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈവസ് പ്രസിഡന്‍റ് ഡോ. സുരേഷ് ദാസ് ആ ശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ ഡോ. ജെന്‍സന്‍ പി.ഒ. സ്വാഗതവും സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. അനില്‍ കോങ്കോത്ത് നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിനുശേഷം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ചു സെമിനാറുകള്‍ നടന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വയംഭരണവും സുതാര്യതയും എന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. ടി.പി. ശ്രീനിവാസന്‍ ഐഎഫ്എസും ഉന്നത വിദ്യാഭ്യാസരംഗത്തെ മാനദണ്ഡങ്ങളുടെ പുനര്‍നിര്‍വചനം സംബന്ധിച്ചു മുന്‍ ചീഫ് സെക്രട്ടറിയും മലയാളം യൂ ണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ ഐഎഎസും ഉന്നത വിദ്യാഭ്യാസരംഗത്ത ആഗോളവെല്ലുവിളികളും ദേശീയ ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തെ അധികരിച്ചു കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ. സുരേ ഷ് ദാസും വിഷയാവതരണം നടത്തി. ഡോ. ബിനോയ് ജോസഫ് (പ്രിന്‍സിപ്പല്‍, രാജഗിരി കോളജ്), ഡോ. സി. ക്രിസ്റ്റി സിഎച്ച്എഫ് (പ്രിന്‍സിപ്പാള്‍, സെന്‍റ് ജോസഫ് കോളജ്), പ്രൊഫ. ഇമ്പിച്ചിക്കോയ ഇ.പി. (പ്രിന്‍സിപ്പാള്‍ ഫറൂഖ് കോളജ്) എന്നിവര്‍ വിവിധ സെഷനുകള്‍ മോഡറേറ്റ് ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org