ഡച്ച് കാര്‍ഡിനല്‍ സിമോണിസ് നിര്യാതനായി

ഡച്ച് കാര്‍ഡിനല്‍ സിമോണിസ് നിര്യാതനായി

നെതര്‍ലന്‍ഡ്‌സിലെ കാര്‍ഡിനല്‍ അഡ്രിയാന സ് സിമോണിസ് 88-ാം വയസ്സില്‍ അന്തരിച്ചു. ഉട്രെ ച് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്നു കാല്‍ നൂറ്റാണ്ടിലേറെ കാലം അദ്ദേഹം. വിവാഹം, കുടുംബം, മനുഷ്യജീവന്‍ എന്നിവ സംബന്ധിച്ച സഭാപ്രബോധനങ്ങളെ സംരക്ഷിക്കുന്നതിനും സമര്‍ത്ഥിക്കുന്നതിനും യൂറോപ്പില്‍ അക്ഷീണം യത്‌നിച്ച സഭാനേതാവാണ് കാര്‍ഡിനല്‍ സിമോണിസ്. 1970-ലാ ണു ബിഷപ്പായത്. 1985-ല്‍ കാര്‍ഡിനലായി. 2007-ല്‍ വിരമിച്ചു. കാര്‍ഡിനല്‍ സിമോണിസ്, കാര്‍ഡിനല്‍ ജാവോര്‍സ്‌കി എന്നിവരുടെ മരണത്തോടെ ആഗോളസഭയിലെ കാര്‍ഡിനല്‍മാരുടെ എണ്ണം 219 ആയി. ഇവരില്‍ 122 പേരാണ് പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശമുള്ളവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org