ഡച്ച് കത്തീഡ്രല്‍ വില്‍പനയ്ക്കെതിരെ ഒപ്പുശേഖരണം

ഡച്ച് കത്തീഡ്രല്‍ വില്‍പനയ്ക്കെതിരെ ഒപ്പുശേഖരണം

നെതര്‍ലന്‍ഡ്സിലെ ഉട്രെച്ച് സെന്‍റ് കാതറിന്‍ കത്തീഡല്‍ വില്‍ക്കാനുള്ള ആലോചനയ്ക്കെതിരെ വിശ്വാസികള്‍ ഒപ്പുശേഖരണം നടത്തുന്നു. പുരാതനമായ കെട്ടിടം സംരക്ഷിച്ചു നിറുത്തുന്നതിനുള്ള വലിയ പണച്ചിലവ്, വിശ്വാസികളുടെ എണ്ണത്തിലുണ്ടായ കുറവ് എന്നിവ മൂലമാണ് വില്‍പനയെ കുറിച്ച് ഉട്രെച്ച് അതിരൂപതാധികാരികള്‍ ആലോചിക്കുന്നത്. ഒരു ആര്‍ട് ഗ്യാലറിക്കു വില്‍ക്കാനുള്ള പ്രാഥമികമായ ആലോചനകളാണു നടന്നത്. ഉട്രെച്ചിലെ കത്തോലിക്കാസമൂഹം ഇനിയും വളരാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നതാണ് വില്‍പനയ്ക്കുള്ള നീക്കമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഒരു കര്‍മ്മലീത്താ ആശ്രമത്തിന്‍റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടതാണ് കത്തീഡ്രല്‍. 1853 മുതല്‍ ഇതാണ് ഉട്രെച്ച് അതിരൂപതയുടെ കത്തീഡ്രല്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org