ഡച്ച് രാജാവും രാജ്ഞിയും മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഡച്ച് രാജാവും രാജ്ഞിയും മാര്‍പാപ്പയെ സന്ദര്‍ശിച്ചു

നെതര്‍ലന്‍ഡ്സിന്‍റെ രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമായും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 16-ാം നൂറ്റാണ്ടില്‍ നഷ്ടമായ ഡച്ച് രാജാവിന്‍റെ ചെങ്കോല്‍ മാര്‍പാപ്പ ഇവര്‍ക്കു മടക്കി നല്‍കി. ഈശോസഭയുടെ കാറ്റലന്‍ പുരാരേഖാലയത്തില്‍ കാണാതെ കിടക്കുകയായിരുന്ന ഈ ചെങ്കോല്‍ അടുത്തിടെയാണ് കണ്ടെത്തിയത്. 1574-ല്‍ ഒരു യുദ്ധത്തിനിടെ നഷ്ടമായ ഈ ചെങ്കോല്‍ പിന്നീട് ഒരു സ്പാനിഷ് ജനറലിന്‍റെ പക്കല്‍ എത്തിച്ചേരുകയും അദ്ദേഹമത് ഈശോസഭാ മേധാവിക്കു സമ്മാനിക്കുകയുമായിരുന്നു. ചെങ്കോല്‍ അടുത്ത വര്‍ഷം നെതര്‍ലന്‍ഡ്സിലെ ദേശീയ സൈനിക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വയ്ക്കും.

ഡച്ച് രാജ്ഞി മാക്സിമ അര്‍ജന്‍റീനയിലെ ബ്യുവെനസ് അയേരിസിലാണ് ജനിച്ചത്. അവിടത്തെ ആളുകള്‍ സംസാരിക്കുന്ന ഒരു സ്പാനിഷ് നാട്ടുഭാഷയിലാണ് അവര്‍ മാര്‍പാപ്പയോടു സംസാരിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നെതര്‍ലന്‍ഡ്സ് റോമില്‍ നിര്‍മ്മിച്ച ദേവാലയത്തിലും രാജദമ്പതിമാര്‍ സന്ദര്‍ശനം നടത്തി. സഭയുടെ സ്ഥിതിവിവരകണക്കുകളനുസരിച്ച് നെതര്‍ലന്‍ഡ്സിലെ 1.7 കോടി ജനങ്ങളില്‍ 23 ശതമാനമാണ് കത്തോലിക്കര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org