കിഴക്കനാഫ്രിക്കയില്‍ ക്ഷാമം രൂക്ഷം, കത്തോലിക്കാസഭ സേവനരംഗത്ത്

കിഴക്കനാഫ്രിക്കയില്‍ ക്ഷാമം രൂക്ഷം, കത്തോലിക്കാസഭ സേവനരംഗത്ത്

കിഴക്കനാഫ്രിക്കയിലുടനീളം ദശലക്ഷകണക്കിനു കുടുംബങ്ങളാണ് ഗുരുതരമായ പട്ടിണി നേരിടുന്നത്. വരള്‍ച്ചയും ഭക്ഷ്യക്ഷാമവും ആഭ്യന്തരയുദ്ധങ്ങളും മൂലമുണ്ടായിട്ടുള്ള ഈ പ്രതിസന്ധി കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും വലിയ മാനവീക പ്രതിസന്ധികളിലൊന്നാണെന്നാണു യുഎന്‍ വിശേഷിപ്പിക്കുന്നത്. എന്നിട്ടും ആഗോള സമൂഹത്തിന്‍റെ ശ്രദ്ധ വേണ്ടത്ര ഇങ്ങോട്ടു ലഭിക്കുന്നില്ല. പക്ഷേ കത്തോലിക്കാസഭയുടെ ജീവകാരുണ്യസംഘടനയായ കാഫോഡ് ഇവിടെ സജീവമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ദക്ഷിണ സുഡാന്‍, സോമാലിയ, എത്യോപ്യ, കെനിയ എന്നീ രാജ്യങ്ങളിലെ 1.6 കോടി മനുഷ്യര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് കാഫോഡ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ രാജ്യങ്ങളിലെ 5 വയസ്സിനു താഴെയുള്ള 8 ലക്ഷം കുട്ടികള്‍ പോഷണ ദാരിദ്ര്യം നേരിടുന്നുവെന്ന് കാഫോഡ് അറിയിച്ചു. കിഴക്കനാഫ്രിക്കന്‍ പ്രതിസന്ധിയെ പൊതുവായും സുഡാന്‍, സോമാലിയ രാജ്യങ്ങളെ പ്രത്യേകമായും സഹായിക്കുന്നതിനു കാരിത്താസിനു വലിയൊരു തുക ഫ്രാന്‍സിസ് മാര്‍പാപ്പ സംഭാവന നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org