ഈസ്റ്റര്‍ സ്‌ഫോടനം: പ്രസിഡന്റ് മറുപടി പറയണമെന്നു ശ്രീലങ്കന്‍ സഭ

ഈസ്റ്റര്‍ സ്‌ഫോടനം: പ്രസിഡന്റ് മറുപടി പറയണമെന്നു ശ്രീലങ്കന്‍ സഭ

2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളില്‍ നടന്ന ഇസ്ലാമിക ഭീകരവാദികളുടെ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലെ മെല്ലപ്പോക്കിനെ രൂക്ഷമായി വിമിര്‍ശിച്ചു സഭാനേതാക്കള്‍ പ്രസിഡന്റിനു കത്തയച്ചു. കത്തിനു മറുപടി പറയാന്‍ ഒരു മാസത്തെ സമയമാണ് സഭ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയ്ക്കു നല്‍കിയിരിക്കുന്നത്.

മൂന്നു പള്ളികളിലും നാലു ഹോട്ടലുകളിലും ഒരു ഭവനസമുച്ചയത്തിലുമായി നടന്ന സ്‌ഫോടനങ്ങളില്‍ 260 ലേറെ ആളുകളാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റു. വി.കുര്‍ബാനകളും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനങ്ങളിലേറെയും. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇങ്ങനയൊരു ആക്രമണത്തെ കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും അന്നത്ത പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള അധികാരത്തര്‍ക്കങ്ങള്‍ മൂലം വേണ്ട സുരക്ഷാ നടപടിയെടുക്കുന്നതില്‍ ലങ്കന്‍ ഭരണകൂടം പരാജയപ്പെടുകയായിരുന്നു.

സ്‌ഫോടനങ്ങളെ കുറിച്ച് പൂര്‍ണമായ അന്വേഷണം നടത്തുകയും കണ്ടെത്തലുകള്‍ പൊതുജനങ്ങളുമായി പങ്കുവയ്ക്കുകയും വേണമെന്ന് സഭ അന്നു മുതല്‍ ആവശ്യപ്പെട്ടു വരുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org