മെരുക്കാം; ഇല്ലാതാക്കരുത്

മെരുക്കാം; ഇല്ലാതാക്കരുത്

നിലമ്പൂര്‍ കരുളായ് വനമേഖലയില്‍ നടന്ന മാവോ യിസ്റ്റ് വേട്ട കേരള ജനാധിപത്യ ചിത്രത്തിനും സ്വതന്ത്രചിന്ത കളെ ബഹുമാനിക്കുന്ന നമ്മുടെ സംസ്കാരത്തിന്‍റെ ഛായ യ്ക്കും മങ്ങലേല്പിക്കുന്നതായി. "അഭിപ്രായം പറയുന്ന മനുഷ്യന്‍റെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ലെ"ന്നു തുറന്നടിച്ചുകൊണ്ടാണു വ്യാജ ഏറ്റുമുട്ടലെന്നു പലരും സംശയിക്കുന്ന ഈ പൊലീസ് പ്രവൃത്തിയെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രന്‍ പ്രസ്താവിച്ചത്.
ഒരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്‍റെ കറ 46 വര്‍ഷത്തിനുശേഷം കേരള പൊലീസും ഭരണകൂടവും വീണ്ടും പേറുകയാണ്. 1970 ഫെബ്രുവരി 18-നു നക്സല്‍ വര്‍ഗീസിനെ ഇതേ മലബാര്‍ കാടുകളില്‍വച്ചു വെടിവച്ചു കൊന്നതിന്‍റെ കുറ്റബോധം വര്‍ഷങ്ങള്‍ക്കുശേഷം തന്‍റെ വാര്‍ദ്ധക്യത്തില്‍ ആ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ കുമ്പസാരിക്കുന്നതു നാം കണ്ടതാണ്. ആഭ്യന്തര സുരക്ഷ ഉറപ്പു വരുത്തുന്നതും തീവ്രവാദപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്നതുമെല്ലാം ഭരണകൂടത്തിന്‍റെയും സേനയുടെയും ഉത്തരവാദിത്വംതന്നെ. എന്നാല്‍ ഭരണവര്‍ഗത്തിന്‍റെ ഇഷ്ടങ്ങള്‍ക്കും ശൈലികള്‍ക്കുമെതിരെ അഭിപ്രായം പറയുന്നവരെ ഒതുക്കാനുള്ള ഏറ്റുമുട്ടലുകളില്‍ പലതിന്‍റെയും ചരിത്രം മനുഷ്യാവകാശങ്ങളും മനുഷ്യത്വവും മറന്നുള്ളതാണ്.
വ്യാജ ഏറ്റുമുട്ടലുകള്‍ കേരളത്തിന് അത്ര പരിചിതമല്ലെങ്കിലും ഭാരതത്തിന്‍റെ മറ്റു പല സംസ്ഥാനങ്ങള്‍ക്കും ഇതു പുത്തരിയല്ല. ഗുണ്ടാവിരുദ്ധ നീക്കമെന്ന പേരില്‍ മഹാരാഷ്ട്രയിലും തീവ്രവാദബന്ധത്തിന്‍റെ മറവില്‍ ഗുജറാത്തിലും സൈനിക അധികാരത്തിന്‍റെ ഹുങ്കില്‍ വടക്കു-കിഴക്കന്‍ സം സ്ഥാനങ്ങളിലും ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ വ്യാപകമാണ്. തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെ സമര്‍ത്ഥമായി ഒതുക്കാനുള്ള തന്ത്രങ്ങളിലൊന്നായി ഈ 'ഏറ്റുമട്ടലു'കളെ ഭരണകൂടങ്ങള്‍ ഉപയോഗിച്ചിട്ടുമുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ കണക്കു പ്രകാരം 2002-2008 കാലഘട്ടത്തില്‍ ഇത്തരം 440 വ്യാജ ഏറ്റുമുട്ടലുകള്‍ ഭാരതത്തില്‍ നടന്നിട്ടുണ്ട്. 2009 മുതല്‍ 2013 വരെയുള്ള കാലത്ത് അതിന്‍റെ എണ്ണം 555 ആയി ഉയര്‍ന്നു.
നിലമ്പൂരില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതശരീരങ്ങളുടെ കിടപ്പും പൊലീസിന്‍റെ വിശദീകരണങ്ങളിലെ പൊരുത്തക്കേടകളും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്ഥലം സബ്കളക്ടറെ ചുമതലപ്പെടുത്തിയതുമെല്ലാം ഇതൊരു നാടകമായിരുന്നു എന്ന ധാരണ പൊതുജനത്തിനു നല്കിയിട്ടുണ്ട്. ജനാധിപത്യത്തിനകത്തെ ഈ ഏകാധിപത്യ പ്രവണത കേ രളം പോലുള്ള ഒരു സംസ്ഥാനത്തിന്‍റെ സംസ്കാര ഭൂപടത്തിന് ഒട്ടും ചേരുന്നതല്ല. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായുളള വെടിവയ്പിലൂടെ ഒതുക്കാന്‍ മാത്രം അപകടകരമായ ഒരു പ്രസ്ഥാനമായി മാവോയിസ്റ്റുകള്‍ കേരളത്തില്‍ വളര്‍ന്നുവോ? എന്നാല്‍ കുന്നു നിരത്തിയും പാടം നികത്തിയും കുടിവെള്ളത്തില്‍ രാസമാലിന്യങ്ങള്‍ കലക്കിയും ഭക്ഷണത്തില്‍ മായം ചേര്‍ത്തും വിലസുന്ന, ലക്ഷക്കണക്കിനു സാധാരണ ജനങ്ങളെ കൊന്നു കോടികള്‍ കൊയ്യുന്നവര്‍ക്കെതിരെ എന്തേ ഭരണകൂടവും പൊലീസും ഈ ശുഷ്കാന്തിയുടെ പത്തിലൊരംശം കാണിക്കുന്നില്ല? കൊതുകിനെ അരിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണിവര്‍.
ഉത്തരേന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും അടിച്ചമര്‍ത്തലുകളെയുംകുറിച്ചു വാതോരാതെ സംസാരിക്കുകയും വധശിക്ഷ ഇന്ത്യന്‍ നീതിന്യായത്തില്‍ നിന്ന് എടുത്തു കളയണമെന്നു പറഞ്ഞ് ഒറ്റയാള്‍ പോരാട്ടം നടത്തുകയും ചെയ്യുന്ന ഇടതുപക്ഷക്കാര്‍ ഈ ഭരണകൂട കൊലപാതകങ്ങളെ എങ്ങനെ ന്യായീകരിക്കും? ഡയലക്റ്റിക്കല്‍ മെറ്റീരിയലസത്തിലും ക്ലാസ്സ് വാറിലും വിശ്വസിക്കുന്ന ഈ ഭരണകൂടം സമാനശൈലിയില്‍തന്നെ വിശ്വസിക്കുന്ന മാവോയിസ്റ്റ് പ്രസ്ഥാനത്തെ നേരിടുന്ന ഈ രീതി ന്യായീകരിക്കാനാവില്ല. 'ജീവിതലാളിത്യത്തിന്‍റെ ഗാന്ധിയന്‍ ആശയങ്ങളെ തങ്ങളുടെ മൂല്യങ്ങളില്‍ ഉല്‍ച്ചേര്‍ത്തവര്‍' എന്നാണ് അരുന്ധതി റോയ് ڇ'ണമഹസശിഴ ംശവേ മ ഇീാൃമറല' എന്ന തന്‍റെ പുസ്തകത്തില്‍ മാവോയിസ്റ്റുകളെ വിശേഷിപ്പിച്ചത്.
മാവോയിസ്റ്റ് പ്രസ്ഥാനത്തെ മഹത്ത്വവത്കരിക്കരുത്. പക്ഷേ, കുറ്റവാളികള്‍ക്കുപോലും സുരക്ഷയും നീതിയും ഉറപ്പാക്കുന്ന നാടിന്, വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്ന ഈ ഫാസിസ്റ്റ്നയം ഭൂഷണമല്ല. സുവിശഷമൂല്യങ്ങ ളിലും സഭാപ്രബോധനത്തിലും നിന്നുകൊണ്ടുതന്നെ അപ്രിയസത്യങ്ങള്‍ പറയുന്ന, ബദല്‍ ശൈലികള്‍ രൂപപ്പെടുത്തുന്ന നമ്മുടെ ഇടവകകളിലെ, സഭാപ്രസ്ഥാനങ്ങളിലെ വിയോജിപ്പു കാരെ സഭാനേതൃത്വം നേരിടുന്നതെങ്ങനെയാണ്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org