ദരിദ്രര്‍ക്ക് സൗജന്യ പഠനസഹായം: സ്വാഗതാര്‍ഹമെന്ന് ക്രൈസ്തവര്‍

സിവില്‍ സര്‍വീസ് പരീക്ഷയടക്കമുള്ള പരീക്ഷകളില്‍ വിജയം നേടാനും ഉന്നത വിദ്യാഭ്യാസം ആര്‍ജ്ജിക്കാനും മതന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യപരിശീലനം സാധ്യമാക്കുമെന്നുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് ക്രൈസ്തവ സഭാനേതാക്കള്‍ പറഞ്ഞു. 25 ദശലക്ഷം വരുന്ന ഭാരതത്തിലെ ക്രൈസ്തവരില്‍ ദളിതരും പിന്നാക്കക്കാരുമായ 60% പേരുണ്ട്. അവര്‍ക്കു സഹായകരമായ ഈ തീരുമാനം പ്രതീക്ഷയുണര്‍ത്തുന്നതാമെന്ന് സഭാനേതാക്കള്‍ വ്യക്തമാക്കി.

ആദിവാസി സമൂഹങ്ങളില്‍പെട്ട ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്നും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ അതവരെ പ്രാപ്തരാക്കുമെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനംഗം സിസ്റ്റര്‍ അനസ്തീസിയ ജില്‍ പറഞ്ഞു. പരിശീലനപരിപാടി കൃത്യമായി നിര്‍വഹിക്കപ്പെട്ടാല്‍ അതു മതന്യൂനപക്ഷങ്ങളെ സാമൂഹികമായി മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നും സിസ്റ്റര്‍ ജില്‍ സൂചിപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷവകുപ്പുമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കു പരിശീലനം നല്‍കുന്ന കാര്യം വ്യക്തമാക്കിയത്. ഭാരതത്തിലെ മുസ്ലീം – ക്രൈസ്തവ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നു സൂചിപ്പിച്ച മന്ത്രി ഇതിനോടകം പ്രധാനപ്പെട്ട ചില സ്ഥാപനങ്ങളിലൂടെ സൗജന്യപരിശീലനം നല്‍കിവരുന്നതായും അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org