വിദ്യാലയ രാഷ്ട്രീയം: കോടതിവിധി അംഗീകരിക്കണം – കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍

വിദ്യാലയ രാഷ്ട്രീയം: കോടതിവിധി അംഗീകരിക്കണം – കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍

കോളജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കോടതി ഉത്തരവിനെതിരെ നിയമനിര്‍ മ്മാണം നടത്തുവാനുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ അപലപനീയമാണെന്നും സ്വസ്ഥമായ പഠനാന്തരീക്ഷം ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇതുവരെയുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമാസക്തവും അവസരവാദപരവുമായ വിദ്യാര്‍ ത്ഥി രാഷ്ട്രീയം ഏതാനും പേര്‍ക്കു വേണ്ടി ഭൂരിപ ക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടെ പഠനവും ഭാവിയും നശിപ്പിക്കുന്നതാണ്. രാഷ്ട്രീയം കോളജുകളില്‍ വേ ണമെന്നു വാദിക്കുന്ന നേതാക്കന്മാരുടെ മക്കളുടെ ഉന്നതപഠനം കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തും സുരക്ഷിതമാക്കിക്കൊണ്ട് നാട്ടിലെ സ്ഥാപനങ്ങളില്‍ മാത്രം പഠിക്കുവാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയം പഠിപ്പിക്കുവാന്‍ വാശി പിടിക്കുന്നത് പൊതു വിദ്യാര്‍ത്ഥി സമൂഹത്തോടു കാണിക്കുന്ന വഞ്ചനയാണ് – കമ്മീഷന്‍ പറഞ്ഞു.

കാര്യങ്ങളുടെ നിജസ്ഥിതി ഗൗരവപൂര്‍വ്വം പഠിച്ച് വിധിനിര്‍ണ്ണയം നടത്തുന്ന നീതിനിര്‍വ്വഹണ സംവിധാനങ്ങളെയാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നട ന്ന വിദ്യാര്‍ത്ഥി സംഗമത്തില്‍ കേരളത്തിലെ ഉന്നതനായ നേതാവ് വെല്ലുവിളിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്‍റെ പേരില്‍ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നവരെ അടച്ചാക്ഷേപിക്കുന്ന പ്രഖ്യാപനങ്ങള്‍ അക്രമ രാഷ്ട്രീയത്തിലൂടെ കാമ്പസ്സുകളിലെ പഠനാന്തരീ ക്ഷം തകര്‍ക്കുവാനായി കച്ചകെട്ടിയിരിക്കുന്നവര്‍ക്ക് വളം വയ്ക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. ഈ അടു ത്ത കാലത്ത് കോളജുകളില്‍ നടന്ന അക്രമസംഭവങ്ങള്‍ കോളജ് കാമ്പസുകളില്‍ പക്വമായ ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇനിയും നമ്മുടെ യുവ തലമുറ വളര്‍ന്നിട്ടില്ലെന്നതിന് ഉത്തമ ഉദാഹരണങ്ങളാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള നിയമനിര്‍മ്മാണത്തിനും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും അമിതമായ വ്യഗ്രത കാണിക്കാതെ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കാതെ കാമ്പസ്സിനു പുറത്ത് ഇത്തരം പരിശീ ലന പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കുവാനുള്ള തീരുമാനമാണ് യുവതലമുറയോട് പ്രതിബദ്ധതയുള്ള നേതാക്കന്മാര്‍ എടുക്കേണ്ടതെന്നു കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org