ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെ മുസ്ലീം ആള്‍ക്കൂട്ടങ്ങളുടെ പ്രതിഷേധം

ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെ മുസ്ലീം ആള്‍ക്കൂട്ടങ്ങളുടെ പ്രതിഷേധം

ഈജിപ്തില്‍ ക്രൈസ്തവര്‍ക്കു കൂടുതല്‍ പള്ളികള്‍ പണിയാന്‍ അനുമതി കൊടുക്കുന്നതിനെതിരെ മുസ്ലീങ്ങള്‍ പ്രക്ഷോഭം നടത്തുന്നു. കോപ്റ്റിക് ക്രൈസ്തവര്‍ ധാരാളമായി പാര്‍ക്കുന്ന ഒരു ഗ്രാമത്തില്‍ അനൗദ്യോഗികമായി പ്രവര്‍ത്തിച്ചു വന്ന ഒരു പള്ളിയ്ക്കെതിരെ മുസ്ലീങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. എട്ടു മൈല്‍ അകലെയാണ് ഇവിടത്തെ ക്രൈസ്തവരുടെ ഇടവകദേവാലയം. ആളുകള്‍ വര്‍ദ്ധിച്ചപ്പോള്‍ ഒരു വീടും പരിസരവും ഇവര്‍ അനൗദ്യോഗികമായി പള്ളിയായി പരിവര്‍ത്തിപ്പിച്ച് ഉപയോഗിച്ചു വരികയായിരുന്നു. ഈ പള്ളി ഔദ്യോഗികമായി പള്ളിയെന്ന അംഗീകാരം നേടുന്നതിനു നല്‍കിയ അപേക്ഷയില്‍ ഭരണകൂടം അനുകൂലമായ തീരുമാനമെടുത്തു. ഇതേ തുടര്‍ന്നായിരുന്നു പ്രതിഷേധം.

പള്ളികള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഈജിപ്ത് ഭരണകൂടം കൂടുതല്‍ ഉദാരമാക്കിയിരുന്നു. മുന്‍കാലപ്രാബല്യത്തോടെ പള്ളികള്‍ക്ക് അംഗീകാരം നേടുന്നതിന് ഇതുവഴി സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്രകാരം കൂടുതല്‍ പള്ളികള്‍ ക്രൈസ്തവര്‍ നിര്‍മ്മിക്കുന്നതിനെതിരെ മുസ്ലീങ്ങള്‍ പ്രതിഷേധവുമായി വരികയാണ്. സംഘടനകളുടെ ആഭിമുഖ്യത്തിലല്ലാതെ ആള്‍ക്കൂട്ടങ്ങളായി സംഘടിച്ചാണ് ഇത്തരം പ്രതിഷേധങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org