ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഈജിപ്തിലെ ലോകപ്രസിദ്ധമായ അല്‍ അസ്ഹര്‍ മുസ്ലീം ദേവാലയത്തിന്‍റെ പരമാചാര്യനും സര്‍വകലാശാല തലവനുമാായ ഗ്രാന്‍ഡ് ഇമാം അഹ്മദ് മുഹമ്മദ് അല്‍ തയ്യിബ് റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയുടെ താമസസ്ഥലമായ കാസാ സാന്താ മാര്‍ത്തയിലാണ് ഗ്രാന്‍ഡ് ഇമാമിനെ പാപ്പ സ്വീകരിച്ചത്. ലോകത്തിലെ സുന്നി മുസ്ലീം സമൂഹത്തിന്‍റെ ആത്മീയാചാര്യനായാണ് ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അറിയപ്പെടുന്നത്. ഗ്രാന്‍ഡ് ഇമാമും ഫ്രാന്‍സിസ് മാര്‍പാപ്പയും ഇതിനുമുമ്പും കണ്ടു സംസാരിച്ചിട്ടുണ്ട്. 2017 ഏപ്രിലില്‍ മാര്‍പാപ്പ ഈജിപ്ത് സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇതിലൊന്ന്. അന്നു ഗ്രാന്‍ഡ് ഇമാം സന്ദര്‍ശനത്തിനു മാര്‍പാപ്പയ്ക്കു പ്രത്യേകമായ ക്ഷണം നല്‍കിയിരുന്നു. അല്‍ അസ്ഹര്‍ സര്‍വകലാശാല സംഘടിപ്പിച്ച ലോകസമാധാനത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ മാര്‍പാപ്പയും ഗ്രാന്‍ഡ് ഇമാമും ഒന്നിച്ചു പങ്കെടുക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org