Latest News
|^| Home -> International -> ക്രൈസ്തവര്‍ക്കെതിരെ അക്രമം: സമാധാനയോഗത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ മെത്രാന്‍ വിട്ടു നിന്നു

ക്രൈസ്തവര്‍ക്കെതിരെ അക്രമം: സമാധാനയോഗത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ മെത്രാന്‍ വിട്ടു നിന്നു

Sathyadeepam

ഈജിപ്തില്‍ ക്രിസ്ത്യന്‍, മുസ്ലീം പ്രതിനിധികളെ സംഘടിപ്പിച്ചു നടത്തിയ ഒരു സമാധാനയോഗത്തില്‍ നിന്നു കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാന്‍ ബിഷപ് അബു ഖര്‍ഖാസ് വിട്ടു നിന്നു. തന്‍റെ പ്രദേശത്ത് ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ പുതിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു ഇത്. ഇത്തരം സമാധാനയോഗങ്ങളില്‍ അര്‍ത്ഥമില്ലെന്നും ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ക്കു ശിക്ഷ കിട്ടാതിരിക്കാന്‍ മാത്രമേ അനുരഞ്ജനചടങ്ങുകള്‍കൊണ്ടു കഴിയുന്നുള്ളൂവെന്നും ബിഷപ് ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ പൗരന്മാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുകയാണ്. പൗരന്മാര്‍ക്കിടയിലെ പൂര്‍ണ തുല്യത എന്ന തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കപ്പെടണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.

Leave a Comment

*
*