ഏകസ്ഥ വനിതാ പ്രതിനിധി സംഗമം

ഓരോ വ്യക്തിയും കൂട്ടായ്മയുടെ പ്രതീകമാണെന്നും ഇന്നത്തെ സമൂഹം വ്യക്തിബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. കൂട്ടായ്മയിലൂടെയുള്ള ശക്തി, അത് സഭയിലാണെങ്കിലും സമൂഹത്തിലാണെങ്കിലും അപരിമേയമാണ് എന്നും അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാസഭാ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന 'അഖില കേരള ഏകസ്ഥ വനിതാ പ്രതിനിധിസംഗമം' (ബഥാ നിയാ-2018) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകുയായിരുന്നു അദ്ദേഹം. 'ഏകസ്ഥ ജീവിതത്തിന്‍റെ ധന്യതയും ദൗത്യത്തിന്‍റെ അനന്യതയും' എന്ന മുഖ്യ പ്രമേയത്തെ ആസ്പദമാക്കി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ പോള്‍ മാടശേരി, റവ. ഡോ. ജോസഫ് തുണ്ടിപറമ്പില്‍, പ്രൊഫ. സി.സി. ആലീസുകുട്ടി, യുഗേഷ് പുളിക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള വനിതാ കൂട്ടായ്മ പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org