വിമാനത്താവളത്തില്‍ എമര്‍ജന്‍സി ക്ലിനിക്

വിമാനത്താവളത്തില്‍ എമര്‍ജന്‍സി ക്ലിനിക്

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ വിദഗ്ദ്ധ ചികിത്സ ഉടനടി നല്‍കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഡൊമസ്റ്റിക്ക് ടെര്‍മിനലിനോടനുബന്ധിച്ച് തുടങ്ങിയ 24 മണിക്കൂര്‍ എമര്‍ജന്‍സി ക്ലിനിക്കിന്‍റെയും ഫാര്‍മസിയുടെയും ഉദ്ഘാടനം സിയാല്‍ എം.ഡി. വി. ജെ. കുര്യന്‍ നിര്‍വ്വഹിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. ജോണ്‍ കക്കാട്ട്, ഫാ. റെജു കണ്ണമ്പുഴ, ഫാ. ഷിജോ കോനൂപ്പറമ്പന്‍, ജനറല്‍ മാനേജര്‍ ഡൊമിനിക്ക് ജോസഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സജി പി.ഒ. തോമസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ടെസീന, ചീഫ് ഫിനാന്‍സ് ഓഫീസര്‍ അജിത്ത് തോമസ്, അക്കൗണ്ട്സ് ഓഫീസര്‍ മാത്തച്ചന്‍ പോള്‍, സിയാല്‍ ജനറല്‍ മാനേജര്‍ കെ.പി. തങ്കച്ചന്‍, എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, പി.ആര്‍.ഒ. പി.എസ്. ജയന്‍, ഫയര്‍ ആന്‍റ് സേഫ്റ്റി സീനിയര്‍ മാനേജര്‍ സോജന്‍ കോശി, ചീഫ് സെക്യൂരിറ്റി ഓഫീ സര്‍ സോണി ഉമ്മന്‍ കോശി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org