കുടിയേറ്റക്കാരെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക – വത്തിക്കാന്‍

കുടിയേറ്റക്കാരെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക – വത്തിക്കാന്‍

കുടിയേറ്റക്കാരെ സ്വീകരിക്കാനും സംരക്ഷണം നല്‍കാനും തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭാ അംഗരാഷ്ട്രങ്ങളോടു വത്തിക്കാന്‍ ആവശ്യപ്പെട്ടു. രാഷ്ട്രങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുള്ളപ്പോള്‍ തന്നെ, കുടിയേറ്റത്തെ ഒരു സമാധാനസ്ഥാപനപ്രക്രിയ ആയി കാണാന്‍ ലോകരാജ്യങ്ങള്‍ക്കു സാധിക്കുകയും ചെയ്യണമെന്ന് യുഎന്നിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഇവാന്‍ ജുര്‍കോവിച് വ്യക്തമാക്കി. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റങ്ങള്‍ കൊണ്ടു ശ്രദ്ധേയമാണ് മുന്നാം സഹസ്രാബ്ദത്തിന്‍റെ ആരംഭം. കാലത്തിന്‍റെ അടയാളവും സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതം രൂപപ്പെടുത്തുന്ന ഏറ്റവും വലിയ ശക്തിയുമാണ് ഇന്ന് കുടിയേറ്റം. ഒരു ഭീഷണിയായിട്ടല്ല, സമാധാനസ്ഥാപനത്തിനുള്ള അവസരമായിട്ടാണ് കുടിയേറ്റത്തെ കാണേണ്ടത്. നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും, കുടിയേറ്റം അത്യാവശ്യമായി വന്നു എന്നതാണ് കുടിയേറാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഏറ്റവും ശക്തമായ പൊതുഘടകം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org