എറിട്രിയ: സ്കൂളുകള്‍ പിടിച്ചെടുക്കുന്നത് മതവിദ്വേഷമെന്നു സഭ

എറിട്രിയ: സ്കൂളുകള്‍ പിടിച്ചെടുക്കുന്നത് മതവിദ്വേഷമെന്നു സഭ

എറിട്രിയയില്‍ മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ പിടിച്ചെടുത്തു ദേശസാത്കരിക്കുന്ന ഭരണകൂട നടപടി മതവിദ്വേഷത്തെയാണു കാണിക്കുന്നതെന്ന് കത്തോലിക്കാസഭ കുറ്റപ്പെടുത്തി. ഒടുവില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത 7 സ്കൂളുകളില്‍ നാലെണ്ണം കത്തോലിക്കാസഭയുടേതാണ്. ഈ സ്കൂളുകള്‍ ഇനി സര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പു നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ-സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്വമാണെന്നു പറയുന്ന ഒരു നിയമം 2017-ല്‍ എറിട്രിയന്‍ സര്‍ക്കാര്‍ പാസ്സാക്കിയിരുന്നു. അതിനുശേഷം സഭയുടെ നിരവധി ക്ലിനിക്കുകളും സര്‍ക്കാര്‍ പൂട്ടിച്ചിരുന്നു. എറിട്രിയയിലെ ജനസംഖ്യയില്‍ 4 ശതമാനമാണു കത്തോലിക്കര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org