എറണാകുളം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം

എറണാകുളം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം

കൊച്ചി: സഭയുടെ ദര്‍ശനങ്ങളോടും നിലപാടുകളോടും ചേര്‍ന്നു ക്രൈസ്തവസാക്ഷ്യ ജീവിതം സമഗ്രമാക്കാന്‍ അല്മായ സമൂഹം പരിശ്രമിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപതയുടെ 2014-17 വര്‍ഷത്തെ പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ പത്താമതു സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ് ഒഴലക്കാട്ട്, സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, നിര്‍വാഹക സമിതി അംഗങ്ങളായ സിസ്റ്റര്‍ റെജിസ് മേരി, ആന്‍റണി പട്ടശേരി, മിനി പോള്‍, അംഗങ്ങളായ ടോബി മാമ്പിള്ളി, ജോസ് എട്ടുപറയില്‍, ഓമന സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
ചലച്ചിത്രസംവിധായകന്‍ ജിബു ജേക്കബ്, ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ബിനില്‍ മഞ്ഞളി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. നമ്മുടെ ഇടവകകള്‍ കുടുംബങ്ങളാണോ – യാഥാര്‍ഥ്യങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ അങ്കമാലി ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org