Latest News
|^| Home -> International -> യൂറോപ്യന്‍ ബസിലിക്കകള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു

യൂറോപ്യന്‍ ബസിലിക്കകള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു

Sathyadeepam

ഭീകരാക്രമണ ഭീഷണികള്‍ വര്‍ദ്ധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ പ്രസിദ്ധങ്ങളായ ക്രിസ്ത്യന്‍ ബസിലിക്കകള്‍ സുരക്ഷാസംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സ്പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും വത്തിക്കാനിലും ചരിത്രപ്രധാനമായ ബസിലിക്കകളില്‍ പുതിയ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ഭീകരവാദികള്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളെ ലക്ഷ്യമിട്ടു ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇറ്റലിയിലെയോ വത്തിക്കാനിലെയോ പള്ളികള്‍ ഇതുവരെ ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അതു സമയത്തിന്‍റെ പ്രശ്നം മാത്രമാണെന്നും ഏതു നിമിഷവും റോമില്‍ ആക്രമണം ഉണ്ടായേക്കാം എന്നതാണവസ്ഥയെന്നും വത്തിക്കാനിലെ സുരക്ഷാവിഭാഗമായ സ്വിസ് ഗാര്‍ഡിന്‍റെ കമാണ്ടര്‍ ക്രിസ്റ്റോഫ് ഗ്രാഫ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. സ്വിസ് ഗാര്‍ഡ് എന്നാല്‍ ടൂറിസ്റ്റുകള്‍ക്കു ആകര്‍ഷണമാകുന്ന മനോഹര വസ്ത്രധാരികള്‍ മാത്രമല്ലെന്നും ആധുനിക സായുധ സാങ്കേതികവിദ്യകളിലെല്ലാം മികച്ച പരിശീലനം സിദ്ധിച്ചവര്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍പാപ്പയുടെ അംഗരക്ഷകരായി പ്രവര്‍ത്തിക്കുന്ന സ്വിസ് ഗാര്‍ഡുകളുടെ പരിശീലന കാലയളവ്, സമീപകാല അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Leave a Comment

*
*