യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ മേധാവികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുമെന്നു വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക് അറിയിച്ചു. റോം ഉടമ്പടി ഒപ്പു വച്ചതിന്‍റെ 60-ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ റോമിലെത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിക്കുന്നതിന് ആധാരമായ ഉടമ്പടിയാണിത്. ഇതിന്‍റെ 60-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഉച്ചകോടി തുടങ്ങുന്നതിനു തലേന്നാണ് രാഷ്ട്രത്തലവന്മാര്‍ മാര്‍പാപ്പയെ കാണുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org