എല്ലാവരും ”പിതൃഹൃദയത്തോടെ” വായിക്കണം: ബെനഡിക്ട് പതിനാറാമന്‍

എല്ലാവരും ”പിതൃഹൃദയത്തോടെ” വായിക്കണം: ബെനഡിക്ട് പതിനാറാമന്‍

വി. യൗസേഫ് പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ പിതൃഹൃദയത്തോടെ എന്ന അപ്പസ്‌തോലികലേഖനം എല്ലാവരും വായിക്കണമെന്നു വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്‍ നിര്‍ദേശിച്ചു. ഹൃദയത്തില്‍ നിന്നു വരുന്നതും ഹൃദയത്തിലേ യ്ക്കു കയറുന്നതും വലിയ ആഴങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ് ആ ലേഖനമെന്ന് അദ്ദേഹം വിശദീകരിച്ചു. വി. യൗസേഫ് പിതാവിന്റെ വര്‍ഷാചരണം പ്രഖ്യാപിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും വര്‍ഷാചരണത്തിന് ആശംസകള്‍ നേരുകയും ചെയ്തു. ഒരു ജര്‍മ്മന്‍ കത്തോലി ക്കാ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ബെനഡിക്ട് പതിനാറാമന്റെ ഈ വാക്കുകള്‍.
യൗസേഫ് പിതാവിന്റെ മൗനത്തെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ അഭിമുഖത്തില്‍ വിചിന്തനങ്ങള്‍ നല്‍കി. സുവിശേഷങ്ങളിലെ യൗ സേഫ് പിതാവിന്റെ അസാന്നിദ്ധ്യം വിശുദ്ധന്റെ പ്രത്യേകമായ സന്ദേശത്തെയാണു വാചാലമായി വെളിപ്പെടുത്തുന്നതെന്നു പാപ്പാ പറഞ്ഞു. മൗനം വാസ്തവത്തില്‍ വിശുദ്ധന്റെ സന്ദേശമാണ്. മറിയവുമായും അതുവഴി യേശുവുമായും തന്നെത്തന്നെ ഐക്യപ്പെടുത്തിയ "സമ്മത"മാണ് അതിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നത് – അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org