ഫരീദാബാദ് രൂപതാ മൈനര്‍ സെമിനാരി ക്വാറന്‍റൈന്‍ കേന്ദ്രം

Published on

കേരളത്തില്‍ പ്രവാസികളുടെ തിരിച്ചുവരവ് ഊര്‍ജ്ജിതമായതോടെ അവര്‍ക്കു താമസസൗകര്യം ഒരുക്കാന്‍ തയ്യാറായി ഫരീദാബാദ് രൂപതയും രംഗത്ത്. തൊടുപുഴയില്‍ തൊമ്മന്‍കുത്തിലുള്ള രൂപതയുടെ മൈനര്‍ സെമിനാരിയിലാണ് പ്രവാസികള്‍ക്കായി ക്വാറന്‍റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സമൂഹ നന്മയ്ക്കായുള്ള ഇത്തരം സംരംഭങ്ങളുമായി സഹകരിക്കാനും ഈ മഹാവ്യാധിയില്‍പെട്ടവരെ സഹായിക്കാനും ഫരീദാബാദ് രൂപത എന്നും സന്നദ്ധമാണെന്ന് രൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ആരോഗ്യവകുപ്പും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമായിരിക്കും ക്വാറന്‍റൈന്‍ സെന്‍ററിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് സെമിനാരി റെക്ടര്‍ ഫാ. ജേക്കബ് നങ്ങേലിമാലില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org