ഫരീദാബാദ് രൂപതയില്‍ വെബിനാര്‍

ഡല്‍ഹി: ഫരീദാബാദ് രൂപതയില്‍ ഫാമിലി അപ്പസ്തോലേറ്റിന്‍റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു വേണ്ടി ഷട്ട്ഡൗണ്‍ ക്രൈസിസ് വെബിനാര്‍ നടത്തി. ഫരീദാബാദ് രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ബെന്നി പാലാട്ടി എന്നിവര്‍ നേതത്വം നല്‍കി. ഷട്ട്ഡൗണ്‍ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്, കുട്ടികളുടെ പെരുമാറ്റം, ഓണ്‍ലൈന്‍ ഇടപെടല്‍, പഠനം, ശാരീരിക മാനസിക ആരോഗ്യം, ബന്ധങ്ങള്‍ എന്നിവ. ഇവയുമായി ബന്ധപ്പെട്ട് ഷട്ട്ഡൗണ്‍ കാലത്ത് ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുമായി 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ആശയങ്ങള്‍ പങ്കു വച്ചു. ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ അതിനെ തരണം ചെയ്യുന്നതിനായി മക്കളെ ആത്മീയമായി ശക്തിപ്പെടുത്തണമെന്നും അവരെ ആത്മീയമായി അനുധാവനം ചെയ്യുക എന്നത് ഈ കാലഘട്ടത്തില്‍ സഭയുടെയും മാതാപിതാക്കളുടെയും ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും ആര്‍ച്ചുബിഷപ് ഭരണികുളങ്ങര പ്രസ്താവിച്ചു.

തുടര്‍ന്ന് സുപ്രീം കോര്‍ട്ട് ജസ്റ്റിസ് (റിട്ടയേഡ്) കുര്യന്‍ ജോസഫ് പ്രഭാഷണം നടത്തി. ഫാ. ബെന്നി പാലാട്ടി, ഡി വൈ എസ് പി ബിജോ അലക്സാണ്ടര്‍, ഫാ. അഗസ്റ്റിന്‍ കല്ലേലി, ഫാ. റോബര്‍ട്ട്, ഫാ. പോള്‍ മൂഞ്ഞേലി, ഫാ. ജോസഫ് പാത്താടന്‍, സി. ഡോ. റോസ് ജോസ് സി എച്ച്എഫ്, സി. ഡോ. ഗീത മരിയ സി എംസി, ജോജു ചിറ്റിലപ്പിള്ളി, ടോണി ചാഴൂര്‍, കുര്യാക്കോസ് വി.കെ, സിസ്റ്റര്‍ ഡോ. ജീസ ഗ്രേസ് സി എം സി, ഷെജി വര്‍ഗീസ്, അലക്സി പല്ലന്‍, ഷൈനി അലക്സി, ഫാ. റോബര്‍ട്ട്, തോമസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org