ഫരീദാബാദ് രൂപതയില്‍ വെബിനാര്‍

ഫരീദാബാദ് രൂപതയില്‍ വെബിനാര്‍

ഡല്‍ഹി: ഷട്ട്ഡൗണ്‍ കാലഘട്ടത്തിലെ പഠനം, കരിയര്‍ ഗൈഡന്‍സ് മേഖലയിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിന് ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികു ളങ്ങരയുടെ നേതൃത്വത്തില്‍ ഫരീദാബാദ് രൂപത "പഠനം സ്‌കൂള്‍ സ്വപ്നങ്ങള്‍" എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി വെബിനാര്‍ നടത്തി.

ഫരീദാബാദ് രൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോം സഹായകമാണ്. പക്ഷെ ജീവിതത്തിന്റെ വിജയത്തിന് ഒരു വെര്‍ച്ച്യൂ പ്ലാറ്റ്‌ഫോം (പുണ്യത്തിന്റെ പ്ലാറ്റ്‌ഫോം) അനിവാര്യമാണെന്ന് ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ അനുസ്മരിച്ചു. ഫാദര്‍ ബെന്നി പാലാട്ടി, സി.ബി.എസ്.സി. ഡയറക്ടര്‍ (അക്കാഡമിക്ക്‌സ്) ഡോ. ജാസഫ് ഇമ്മാനുവല്‍, ദ കാരവന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഡോ. വിനോദ് കെ ജോസ്, സി. ഡോ. ട്രീസ പോള്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org