ദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം

ദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം
Published on

കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി സംഘടിപ്പിച്ച ആരാധനായ ജ്ഞം സമാപിച്ചു. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാനകാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹസന്ദേശം നല്കിക്കൊണ്ട് പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു.

മാനസാന്തരത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും സന്ദര്‍ഭമാണിതെന്നും മഹാമാരിയുടെ സങ്കീര്‍ണതകള്‍ക്കുമധ്യേ വിഹ്വലരായി നില്ക്കുന്ന ജനസാമാന്യത്തിന് പ്ര ത്യാശ പകരാനും ദൈവികമായ സമാശ്വാസം ലഭിക്കാനും ഈ പ്രാര്‍ത്ഥനായജ്ഞം ഇടയാക്കിയെന്നു കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org