ഫാദർ രാജ് മരിയ സുസൈ തമിഴ്നാട് പി എസ് സി അംഗം

ഫാദർ രാജ് മരിയ സുസൈ തമിഴ്നാട് പി എസ് സി അംഗം

സർക്കാരുദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന തമിഴ്‌നാട്  പബ്ലിക് സര്‍വീസ് കമ്മീഷൻ (ടിഎന്‍പിഎസ്‌സി) അംഗമായി കത്തോലിക്കാ വൈദികനായ ഫാ. എ രാജ് മരിയസുസൈയെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമിച്ചു. സലേഷ്യന്‍ സന്യാസസമൂഹത്തിൽ അംഗമായ ഫാ. മരിയസുസൈ  വിദ്യാഭ്യാസവിദഗ്ദ്ധനും സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമാണ്.  യേർക്കാട് ജ്ഞാനോദയ സലേഷ്യൻ കോളേജ് റെക്ടറായ അദ്ദേഹം സേലം-യേർക്കാട് മേഖലയിലെ ആദിവാസികൾക്കു വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ആദിവാസികൾക്കു വേണ്ടി ഈയിടെ ഫാ. മരിയ സുസൈയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ ഫാ. സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചിരുന്നു. അതുകൊണ്ട്, വർഗീയവാദികൾ ഈ നിയമനത്തിനെതിരെ വിദ്വേഷപ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് അനുകൂലിയാണ് ഫാ. മരിയ സുസൈ എന്നാണു പ്രചാരണം.

എസ്. മുനിയനാഥൻ, പ്രൊഫ. കെ.ജ്യോതി ശിവജ്ഞാനം, കെ.അരുൾമതി എന്നിവരാണ് ഫാ. മരിയ സുസൈ കൂടാതെ പി എസ് സി അംഗങ്ങളായി നിയമിക്കപ്പെട്ടവർ. ആറു വർഷമോ 62 വയസ്സു തികയുന്നതു വരെയോ ആണ് ഇവരുടെ കാലാവധി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org