ഫാത്തിമാ ദര്‍ശന സന്ദേശങ്ങള്‍ ഇന്നും പ്രസക്തം – മാര്‍ മാത്യു മൂലക്കാട്ട്

ഫാത്തിമാ ദര്‍ശന സന്ദേശങ്ങള്‍ ഇന്നും പ്രസക്തം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിലൂടെ നല്‍കിയ സന്ദേശങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ തടിയമ്പാട് ഫാത്തിമാ മാതാവിന്‍റെ ദേവാലയം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പടമുഖം ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, പടമുഖം ഫൊറോനയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി. പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളിലെ വിശ്വാസികളുടെ പ്രതിനിധികള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. ഒക്ടോബര്‍ വരെ തൂവാനിസാ ടീമിന്‍റെ നേതൃത്വത്തില്‍ എല്ലാ മാസത്തിലെയും 12-ാം തീയതികളില്‍ ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും ജാഗരണ പ്രാര്‍ത്ഥനയും 13-ാം തീയതികളില്‍ ഏകദിന മരിയന്‍ കണ്‍വെന്‍ഷനും വിശുദ്ധ കുര്‍ബാനയും തീര്‍ത്ഥാടന കേന്ദ്രത്തില്‍ ക്രമീകരിക്കുമെന്ന് തടിയമ്പാട് ഫാത്തിമാ മാതാ പള്ളി വികാരി ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org