അസാധാരണ മിഷന്‍ മാസാചരണത്തില്‍ വെബ്സീരിസുമായി ഫിയാത്ത് മിഷന്‍

2019 ഒക്ടോബറില്‍ അസാധാരണ മിഷന്‍ മാസമായി ആചരിക്കുവാന്‍ പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തിരിക്കുന്ന ഈ വേളയില്‍ ഈ മിഷന്‍ മാസാചരണത്തെക്കുറിച്ച് അനായാസം അറിയാനാവുന്ന തരത്തിലുള്ള 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോസ് ഫിയാത്ത് മിഷന്‍ പുറത്തിറക്കി. 'മാമോദീസ സ്വീകരിച്ചവരെല്ലാം മിഷനറിയായി പോകണം' – കത്തോലിക്കാ സഭയോടൊപ്പം മിഷനറിയായി ലോകാതിര്‍ത്തികളിലേക്ക് എന്നതാണ് സവിശേഷ മിഷന്‍ മാസാചാരണത്തിന്‍റെ ആപത്വാക്യം.

അത്മായര്‍, സന്യസ്തര്‍, വൈദികര്‍, യുവജനങ്ങള്‍, മതബോധന വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആര്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാകത്തക്ക രീതിയിലാണ് ഈ വീഡിയോകളുടെ നിര്‍മ്മാണമെന്നു സംഘാടകര്‍ പറഞ്ഞു. നവമാധ്യമങ്ങളുടെ ഈ കാലത്ത് നവോന്മേഷത്തോടെ അതിവേഗം തന്നെ ഷെയര്‍ ചെയ്ത് മറ്റുള്ളവരെയും മിഷന്‍ മാസാചരണത്തെക്കുറിച്ച് അറിയിക്കുവാന്‍ സാധിക്കത്തക്കരീതിയില്‍ മൂന്ന് മിനിറ്റ് വരുന്ന 5 എപ്പിസോഡുകളായിട്ടാണ് വീഡിയോകള്‍ ക്രമീകരിച്ചിരിക്കുന്നത്. അറിയാം, പഠിക്കാം, പ്രവര്‍ത്തിക്കാം (Know-Study-Act) എന്നീ മൂന്ന് ആശയങ്ങള്‍ വരത്തക്ക രീതിയിലാണ് ഈ വീഡിയോകള്‍. ഈ വീഡിയോസ് ലഭിക്കുവാന്‍ യുട്യൂബില്‍ fiatmission/EMM OCT 2019 എന്ന് ടൈപ്പ് ചെയ്ത് സര്‍ച്ച് ചെയ്താല്‍ മതി. ഫെയ്സ് ബുക്കിലും ഈ വീഡിയോ സീരിസുകള്‍ ലഭ്യമാണ്. ലോകസുവിശേഷവത്ക്കരണം ലക്ഷ്യം വച്ചുകൊണ്ടുള്ള കത്തോലിക്കാ സഭയിലെ അത്മായ മുന്നേറ്റമാണ് ഫിയാത്ത് മിഷന്‍. മിഷന്‍ മാസത്തോടനുബന്ധിച്ച് സൗജന്യമായി മിഷന്‍ എക്സിബിഷന്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 9961550000.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org