അല്മായ സംഘടനയുടെ നൂറു വര്‍ഷത്തെ ചരിത്രത്തില്‍ പ്രഥമ വനിതാ പ്രസിഡന്‍റ്

107 വര്‍ഷം പഴക്കമുള്ള കാത്തലിക് അസോസിയേഷന്‍ ഓഫ് ബംഗാള്‍ എന്ന അല്മായ സംഘടനയ്ക്ക് ഇതാദ്യമായി ഒരു വനിതാ പ്രസിഡന്‍റ്. ബംഗാളിലെ പഴക്കം ചെന്ന അല്മായ സംഘടനയായ കാത്തലിക് അസോസിയേഷന്‍റെ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ആഞ്ചലീന മന്തോഷ് എന്ന വനിത പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയുടെ പുതിയ സെക്രട്ടറിയും വനിതയാണ് – ഓഫിലിയ കൈസര്‍.

1911-ല്‍ രൂപം കൊണ്ട സംഘടനയാണ് കാത്തലിക് അസോസിയേഷന്‍ ഓഫ് ബംഗാള്‍. സഭയ്ക്കും സമൂഹത്തിനും വനിതകളിലൂടെ കൂടുതല്‍ സംഭാവനകള്‍ നല്‍കാനാവുമെന്നതിന്‍റെ അംഗീകാരവും സൂചനയുമാണ് പുതിയ വനിതാ പ്രസിഡന്‍റിന്‍റെ തിരഞ്ഞെടുപ്പെന്ന് സംഘടനയുടെ ഡയറക്ടറും കല്‍ക്കട്ട അതിരൂപതാംഗവുമായ ഫാ. റോഡ്നി ബോര്‍ണിയോ പറഞ്ഞു. പുതിയ വനിതാ പ്രസിഡന്‍റിന്‍റെ സ്ഥാനലബ്ധിയില്‍ കല്‍ക്കട്ട ആര്‍ച്ചുബിഷപ് ഡോ. തോമസ് ഡിസൂസയും ആശംസകള്‍ നേര്‍ന്നു. തിരഞ്ഞെടുപ്പു വേളയില്‍ സന്നിഹിതനായിരുന്ന അദ്ദേഹം താനൊരു ചരിത്രമുഹൂര്‍ത്തത്തിനാണു സാക്ഷ്യം വഹിക്കുന്നതെന്നും സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org